ഇറാക്കിലെ നിനിവെയില്‍ നിന്ന് പലായനം ചെയ്ത് ജോര്‍ദ്ദാനില്‍ അഭയം തേടിയിട്ടുള്ളവര്‍ക്കായി ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘം 16 കോടിയോളം രൂപയ്ക്ക് തുല്യമായ 22 ലക്ഷം യൂറോ സഹായമായി അനുവദിച്ചിരക്കുന്നു.
കത്തോലിക്ക ഉപവിപ്രവര്‍ത്തനസംഘടനയായ കാരിത്താസിന്‍റെ ജോര്‍ദ്ദാനിലെ ഘടകം വഴി രണ്ടുഘട്ടമായിട്ടായിരിക്കും ഈ സംഭാവന ലഭ്യമാക്കുക.
ഇറാക്കില്‍ നിന്നുള്ള 8000 ത്തോളം അഭയര്‍ത്ഥികുടുബങ്ങള്‍ക്കാണ് ജോര്‍ദ്ദാനില്‍ കാരിത്താസ് സംഘടന അഭയം നല്കിയിട്ടുള്ളത്.
All the contents on this site are copyrighted ©. |