2016-12-01 18:06:00

പാപത്തിന്‍റെ കെണികള്‍ തകര്‍ക്കാന്‍ കരുത്തുള്ള ദൈവകൃപ


പാപത്തിന്‍റെ പ്രതിരോധങ്ങളെ ചെറുക്കാന്‍ ദൈവകൃപയ്ക്ക് കരുത്തുണ്ടെന്ന്   പാപ്പാ ഫ്രാന്‍സിസ്...

ഡിസംബര്‍ ഒന്നാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെയാണ് സുവിശേഷത്തെ (മത്തായി 7, 21, 24-27) അധിഷ്ഠിതമാക്കി പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ദൈവകൃപയെയാണ് മനുഷ്യന്‍ പലപ്പോഴും എതിര്‍ക്കുന്നത്. എന്നാല്‍  കൃപ നമ്മില്‍ സജീവമാണ് എന്നതിന്‍റെ അടയാളമാണ് ഈ ചെറുക്കലും എതിര്‍ക്കലും, നമ്മില്‍ ഉയരുന്ന ആന്തരിക സംഘര്‍ഷങ്ങളും. ദൈവകൃപയോടുള്ള ചെറുക്കല്‍ അല്ലെങ്കില്‍ എതിര്‍പ്പ് വിവിധ തരത്തിലാകാം.  ആദ്യമായി നാം പ്രകടമാക്കുന്ന തുറന്നപ്രതിഷേധമാണ്. ഇത് അപകടകരമല്ല, ആരോഗ്യകരമാണ്. പ്രതിഷേധം പ്രകടമാക്കപ്പെടുന്നു. അത് അറിയിക്കപ്പെടുന്നു അല്ലെങ്കില്‍ വെളിപ്പെടുത്തപ്പെടുന്നു. ദൈവകൃപയോടു തുറവോടെ പ്രതികരിക്കുന്നതിനാല്‍ വ്യക്തി മെല്ലെ മാനസാന്തരപ്പെടുകയും, സൗഖ്യപ്പെടുകയും ചെയ്യുന്നു.

ഒളിഞ്ഞിരിക്കുന്നതും, പ്രകടമാക്കപ്പെടാത്തതുമായ പ്രതിഷേധങ്ങള്‍ അപകടകരമാണ്. അത് വ്യക്തിയുടെ ജീവിതത്തിലെ മാനസാന്തരത്തിനുള്ള സാദ്ധ്യതകളെ തടസ്സപ്പെടുത്തുന്നു. അവയും പല തരത്തിലാണ്. ചിലവ രഹസ്യവും അലസവുമായ പ്രതിഷേധങ്ങളാണ്. അവ കുടുംബത്തെയും സ്ഥാപനങ്ങളെയും അവ നശിപ്പിക്കും. അവ പൈശാചികവുമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

തന്ത്രപൂര്‍വ്വമുള്ളതും, ന്യായിക്കരണത്തിന്‍റേതുമായ പ്രതിഷേധങ്ങളും ഒളിഞ്ഞിരിക്കുന്നതുതന്നെ. കൃപയോടുളള നിഷേധാത്മകമായ നീക്കങ്ങളാണെ് അവയും. പാപ്പാ വ്യക്തമാക്കി. അതുപോലെ ആരോപണാത്മകമായ പ്രതിരോധവും സ്വയം നന്നാകാന്‍ അനുവദിക്കാത്തതും,  മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നതുമാണ്. അതുകൊണ്ട് നമ്മില്‍ പ്രവര്‍ത്തിക്കുന്ന ദൈവകൃപയോടു സഹകരിക്കുമെങ്കില്‍ പ്രതിരോധങ്ങളെയും പ്രതിഷേധങ്ങളെയും കഴിവതും കുറച്ച്, ജീവിതത്തില്‍ മുന്നോട്ടു നീങ്ങാനായുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കകയുമാണ് വേണ്ടത്. ആഗമാനകാലം ആദ്യവാരം വ്യാഴത്തിന്‍റെ വചനചിന്തകള്‍ പാപ്പാ ഇങ്ങനെയാണ് ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.