2016-12-01 17:05:00

ബ്രസീലിന്‍റെ ദുഃഖത്തില്‍ പങ്കുചേരാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അനുശോചനം


നവംബര്‍ 28-Ɔ൦ തിയതി തിങ്കളാഴ്ച രാത്രിയില്‍ കൊളംബിയയിലുണ്ടായ വിമാനപകടത്തില്‍ അനുശോചിച്ചുകൊണ്ട് പാപ്പാ ഫ്രാ‍ന്‍സിസ് സന്ദേശമയച്ചു.

ഒരു നാടിന്‍റെ വേദനയില്‍ താന്‍ പങ്കുചേരുന്നു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. മുറിപ്പെട്ടവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുന്നു. നവംബര്‍ 29-ന് രാവിലെ വത്തിക്കാനില്‍നിന്നും അയച്ച ഹ്രസ്വസന്ദേശത്തില്‍ പാപ്പാ ഇങ്ങനെ അറിയിച്ചു. സ്ഥലത്തെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, ബ്രസീലിയയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ സേര്‍ജോ റോചവഴിയാണ് സ്പാനിഷില്‍ കുറിച്ച അനുശോചനസന്ദേശം പാപ്പാ അയച്ചത്.

ലാറ്റിനമേരിക്കന്‍ പുത്രനും ഫുഡ്ബോള്‍ കളിക്കാരുടെ സ്നേഹിതനും, അര്‍ജന്‍റീനയിലായിരിക്കെ

പല കളിക്കാരുടെയും കുമ്പസാരക്കാരനുമായിരുന്ന പാപ്പായുടെ വാക്കുകള്‍ വേദനിക്കുന്ന നാടിന് സാന്ത്വനവും സമാശ്വാസവുമാണെന്ന് കര്‍ദ്ദിനാള്‍ സേര്‍ജോ റോചാ ബ്രസീലിയയിലെ വാര്‍ത്താസമ്മേളനത്തില്‍ സന്ദേശം പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പ്രസ്താവിച്ചു.

നവംബര്‍ 28-ാം തിയതി തിങ്കളാഴ്ച രാത്രിയിലാണ് ബ്രസീലിന്‍റെ ഫുട്ബോള്‍ ടീം ഷാപെകോയെന്‍സിലെ (Chapecoense) കളിക്കാരാണ് അപകടത്തില്‍  മരണമടഞ്ഞത്.

ക്ലബിലെ കളിക്കാരും ടീമിന്‍റെ മാനേജര്‍മാരും പരിശീലകരും, പിന്നെ ഏതാനും മാധ്യമപ്രവര്‍ത്തകരും വിമാനജീവനക്കാരുമാണ് അപടകത്തില്‍ പെട്ടത്. ബസീലിലെ സാവോ പാവളോയില്‍നിന്നും കൊളംബിയയിലെ മെഡെലിനില്‍ നടക്കേണ്ട തെക്കെ അമേരിക്കന്‍ കപ്പ്

(Copa Sudamericana 2016) ഫൈനല്‍ മത്സരങ്ങള്‍ക്കായി പറക്കവെയാണ് അപകടമുണ്ടായത്. വിമാനത്തില്‍ ആകെ ഉണ്ടായിരുന്ന 77 യാത്രക്കാരില്‍ 72-പേര്‍ മരണമടഞ്ഞതായും, 5 പേര്‍  രക്ഷപ്പെട്ടതായും വാര്‍ത്താവൃത്തങ്ങള്‍ വെളിപ്പെടുത്തി. അലന്‍ റീഷ്ചെല്‍, മാര്‍കോസ് ഡനീലോ പദീല, ജാക്സണ്‍ ഫോള്‍മന്‍ എന്നീ കളിക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടവരില്‍പ്പെടുന്നു.

തെക്ക അമേരിക്കയുടെ ഒന്നാംതരം ഫുഡ്ബോള്‍ മേളയുടെ വിജയം ലക്ഷ്യമിട്ടു  കളിക്കാനായി പറന്ന ബ്രസീലിയന്‍ കളിക്കാരുടെയും അവരുടെ സഹകാരികളുടെയും ജീവിതങ്ങളാണ് ഒരു സ്വപ്നകഥയിലെന്നപോലെ കൊളംമ്പിയന്‍ കുന്നുകളില്‍ പൊലിഞ്ഞുപോയത്. 








All the contents on this site are copyrighted ©.