2016-11-30 19:44:00

അന്ത്രയോസ് അപ്പസ്തോലന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ : സഭൈക്യത്തിന്‍റെ വലിയതിരുനാള്‍


കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭാതലവന്‍, പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനും അവിടെയുള്ള ക്രൈസ്തവര്‍ക്കും വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാളില്‍ ട്വിറ്ററിലൂടെ പാപ്പാ ഫ്രാന്‍സിസ് ആശംസകള്‍ അര്‍പ്പിച്ചു.

വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാളില്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോയുടെ സമീപത്ത് സഹോദരസ്നേഹത്തില്‍ താനുണ്ട്! പാത്രിയര്‍ക്കിസിനുവേണ്ടിയും അദ്ദേഹത്തെ ദൈവം ഭരമേല്പിച്ചിരിക്കുന്ന സഭയ്ക്കുവേണ്ടിയും പ്രര്‍ത്ഥിക്കുന്നു!

നവംബര്‍ 30-Ɔ൦ തിയതി, ബുധാനഴ്ച സഭ ആചരിക്കുന്ന വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാളില്‍ ഇങ്ങിനെയൊരു ആശംസാസന്ദേശമാണ് ഈസ്താംബൂളിലെ ഓര്‍ത്തഡോക്സ് സഭാതലവന്‍ ബര്‍ത്തലോമിയോ പ്രഥമമനും മറ്റു കിഴക്കിന്‍റെ സഭാംഗങ്ങള്‍ക്കുമായി പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ ശൃംഖലയില്‍ കണ്ണിചേര്‍ത്തത്.

പടിഞ്ഞാറന്‍ ലോകം വിശുദ്ധ പതോസ് അപ്പസ്തോലനെ സഭാതലവനായി സ്വീകരിക്കുന്നതുപോലെ ശ്ലീഹയുടെ സഹോദരന്‍, വിശുദ്ധ അന്ത്രയോസിനെ കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകള്‍ സ്ഥാപകനും മദ്ധ്യസ്ഥനുമായി വണങ്ങുന്നു. കിഴക്ക് വിശുദ്ധ അന്ത്രയോസിന്‍റെ നവംബറിലെ തിരുനാളി‍ല്‍ റോമില്‍നിന്നും പാപ്പാ പ്രതിനിധികലെ ആസ്ഥാനമായ ഈസ്താംബൂളിലേയ്ക്ക് അയക്കുന്നു. അതുപോലെ റോമില്‍ പത്രോസ്ലീഹായുടെ ജൂണില്‍ ആചരിക്കുന്ന തിരുനാളില്‍ കിഴക്കന്‍റെ പ്രതിനിധികള്‍ വത്തിക്കാനിലും എത്തുന്നു.

ഇംഗ്ലിഷ്, ഇറ്റാലിന്‍, സ്പാനിഷ്, പോര്‍ച്ചുഗിസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, പോളിഷ്, അറബി എന്നിങ്ങനെ 9 ഭാഷകളിലാണ് @pontfex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് ചിന്തകള്‍ കണ്ണിചേര്‍ക്കുന്നത്.

On this feast of Saint Andrew, with fraternal affection I am close to Patriarch Bartholomew and pray for him and the Church entrusted to him.

Hodie festum est Andreae apostoli: affectionem proximitatemque Patriarchae Bartholomaeo ostendimus pro eo et Ecclesia ei credita orantes.

يصادف اليوم عيد الرسول أندراوس: بمحبّة أخويّة أعبّر عن قربي من البطريرك برتلماوس وأصلّي من أجله ومن أجل الكنيسة الموكلة إليه.

Photo of 16th April 2016, Lesvos Island in Greece :

Patriarch Bartholomew Hear of the Orthodox East and  Archbishop Ieronymous II of Athens with Pope Francis, while making a joint declaration for the wellbeing of middle east migrants. 








All the contents on this site are copyrighted ©.