2016-11-29 16:47:00

മുന്‍പാപ്പാ ബനഡിക്ട് 16-Ɔമനും ഫിഡേല്‍ കാസ്ട്രോയും


മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍ ക്യൂബ സന്ദര്‍ശിച്ചത് 2012 മാര്‍ച്ച് 27-മുതല്‍ 29-വരെ തിയതികളിലായിരുന്നു. വിശ്രമജീവിതം നയിക്കുകയായിരുന്ന ഫിദേല്‍ കാസ്ട്രോ മാര്‍ച്ച് 28-ാം തിയതി ഹവാനയിലെ വത്തിക്കാന്‍റെ സ്ഥാനപതി മന്ദിരത്തില്‍ച്ചെന്ന് പാപ്പാ ബനഡിക്ടുമായി കൂടിക്കാഴ്ച നടത്തി.  

ഹവാനയിലുള്ള വിപ്ലവത്തിന്‍റെ ചത്വരത്തിലെ നിറഞ്ഞ സദസ്സിലാണ് ആദ്യ ദിനത്തില്‍ത്തന്നെ പാപ്പാ ക്യൂബന്‍ ജനതയ്ക്കൊപ്പം സമൂഹബലിയര്‍പ്പിച്ചു. വിശ്വാസം പുനരുദ്ധരിക്കാനും, നവവും തുറവുള്ളതുമായ സമൂഹം വളര്‍ത്തിയെടുക്കാനും പാപ്പാ ആഹ്വാനംചെയ്തു.  കാള്‍ മാക്സ് ഉള്‍ക്കൊണ്ട ‘സോഷ്യലിസ’ത്തിന്‍റെ ചിന്താധാരകള്‍ ഇന്നിന്‍റെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നില്ലെന്ന് സന്ദര്‍ശനത്തിനിടെ പണ്ഡിതനും വാഗ്മിയുമായ പാപ്പാ ബനഡിക്ട് ക്യൂബയോട് തുറന്നു പ്രസ്താവിച്ചു.

ഫിഡേല്‍ കാസ്ട്രോയുടെ അന്ത്യയാത്ര:

നവംബര്‍ 25-Ɔ൦ തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം

 രാത്രി 10.29-ന് വാര്‍ദ്ധക്യ സഹജമായ ആലസ്യങ്ങളാല്‍

 ഫിഡേല്‍ കാസ്ട്രോ അന്തരിച്ചു.

നവംബര്‍ 26-ന് മരണപത്രികപ്രകാരം ശവദാഹം നടത്തി,

            ചിതാഭസ്മം ശവമഞ്ചത്തില്‍ സൂക്ഷിച്ചു.

നവംബര്‍ 28-മുതല്‍ 29-വരെ തിയതികളില്‍

            ഹവാനയിലെ ഹൊസെ മാര്‍ത്തി സ്മാരകമന്ദിരത്തില്‍

            ചിതാഭസ്മം പൊതുദര്‍ശനത്തിനു സൂക്ഷിച്ചു.

നവംബര്‍ 29-ന്   ഹവാനയില്‍നിന്നും സാന്തിയാഗോ നഗരത്തിലേയ്ക്ക്

            ചിതാഭസ്മവുമായുള്ള വിലാപയാത്ര (900 കി.മി).

ഡിസംബര്‍ 3-ന് ഘോഷയാത്രയുടെ സമാപനം സാന്തിയാഗോയിലെ

            അന്തോണിയോ മാസിയോ ചത്വരത്തില്‍

ഡിസംബര്‍ 4-ന് രാവിലെ 7 മണിക്ക്

            വിശുദ്ധ ഇഫിജേനിയയുടെ സിമിത്തേരിയിലെ സംസ്ക്കാരം.

 








All the contents on this site are copyrighted ©.