2016-11-28 13:34:00

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍


കാരുണ്യം സഭയുടെ ജീവിതത്തിന്‍റെ അസ്തിത്വം തന്നെയാണെന്ന് മാര്‍പ്പാപ്പാ.

തന്‍റെ മൂന്നുകോടിയോളം വരുന്ന ട്വിറ്റര്‍ അനുയായികള്‍ക്കായി തിങ്കളാഴ്ച (28/11/16) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“കാരുണ്യം സഭയുടെ ജീവിതത്തില്‍ ആനുഷംഗികമല്ല, അത് സുവിശേഷത്തെ സമൂര്‍ത്തമാക്കിത്തീര്‍ക്കുന്ന അവളുടെ അസ്തിത്വം തന്നെയാണ്” എന്നാണ് പാപ്പായുടെ തിങ്കളാഴ്ചത്തെ ട്വിറ്റര്‍ സന്ദേശം.

യേശുവിലേക്കു നാം നടക്കുന്ന ഒരു സമയമാണ് ആഗമന കാലമെന്ന് മാര്‍പ്പാപ്പാ  ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് തിരുപ്പിറവിത്തിരുന്നാളിനുള്ള അടുത്ത ഒരുക്കത്തിന്‍റെ സമയമായ ആഗമനകാലത്തിലെ ആദ്യ ഞായറാഴ്ച (27/11/16) ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി.

യേശുവിലേക്കും അവിടത്തെ, നീതിയുടെയും സമാധാനത്തിന്‍റെയും രാജ്യത്തിലേക്കും നാമെല്ലാവരും യാത്രചെയ്യുന്ന ഒരു സമയമാണ് ആഗമന കാലം എന്നാണ് പാപ്പാ അന്ന് ട്വിറ്ററില്‍ കുറിച്ചത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ആംഗലം തുടങ്ങിയ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.