2016-11-28 13:21:00

ക്രിസ്തീയ വിശ്വാസം ഒരു ആശയമോ തത്വശാസ്ത്രമോ അല്ല


ക്രിസ്തീയ വിശ്വാസം ഒരു ആശയമോ തത്വശാസ്ത്രമോ അല്ല പ്രത്യുത യേശവുമായുള്ള കൂടിക്കാഴ്ചയാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വത്തിക്കാനില്‍ തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ തിങ്കളാഴ്ച (28/11/16) അര്‍പ്പിച്ച പ്രഭാതദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

യേശുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് നമുക്കുണ്ടായിരിക്കേണ്ട ത്രിവിധഭാവങ്ങള്‍ ഏതെല്ലാമാണെന്ന് പാപ്പാ ഈ വചനസമീക്ഷയില്‍ വിശദീകരിച്ചു.

പ്രാര്‍ത്ഥനയിലുള്ള ജാഗരൂഗത, ഉപവിപ്രവര്‍ത്തനം, സ്തുതിയ്ക്കുന്നതിലുള്ള ആനന്ദം എന്നിവ യേശുവുമായുള്ള സമാഗമത്തിന് അനിവാര്യവ്യവസ്ഥകളായി പാപ്പാ അവതരിപ്പിച്ചു.

ദാനം നല്കുന്നതിനു പുറമെ, ശല്യക്കാരോടു, അത് കുട്ടികളാകം, ഭാര്യാഭര്‍ത്താക്കന്മാരാകാം, അമ്മയിയമ്മയാകാം, ആരായിരുന്നാലും ശരി, അവരോട് ക്ഷമകാണിക്കുന്നതും സഹിഷ്ണുതകാട്ടുന്നതും പ്രവര്‍ത്തനനിരതമായ ഉപവിയാണെന്ന് പാപ്പാ പറഞ്ഞു.

അതുപോലെതന്നെ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള യാത്രയില്‍ നമ്മള്‍ ആനന്ദമുള്ളവരായിരിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

 








All the contents on this site are copyrighted ©.