2016-11-26 13:26:00

ഭാവിയില്‍ നയനങ്ങളൂന്നുക!


കരുണയുടെ അസാധാരണ ജൂബിലിയനന്തര കാലം മുന്നോട്ടു നോക്കാനുള്ള സമയമാണന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (26/11/16) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

ജൂബിലിയനന്തര സമയം ദൈവികകാരുണ്യത്തിന്‍റെ സമ്പന്നത വിശ്വസ്തതയോടും ആനന്ദത്തോടും ഉത്സാഹത്തോടും കൂടെ ജീവിച്ചുകൊണ്ട് ഭാവിയിലേക്കു നോക്കാനുള്ളതാണ് എന്നാണ് പാപ്പാ ട്വിറ്ററല്‍ കുറിച്ചിരിക്കുന്നത്.

ഈ സന്ദേശം അറബിയുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്








All the contents on this site are copyrighted ©.