2016-11-25 15:51:00

വി. പത്രോസിന്റെ ചത്വരത്തില് ക്രിസ്മസ്ട്രീ ഉയര്ന്നു


ഡിസംബര് മാസമാരംഭിക്കുന്നതിന് ഒരാഴ്ചകൂടി ശേഷിക്കേ, നവംബര് 24-ാം തീയതി രാവിലെ വത്തിക്കാന് ചത്വരത്തിന്റെ മധ്യഭാഗത്ത് ക്രിസ്മസ്ട്രീ ഉയര്ന്നു.  ഇറ്റലിയുടെ വടക്കുഭാഗത്തുള്ള ത്രെന്തീനോയില്നിന്നു കൊണ്ടുവന്ന 25 മീറ്റര് ഉയരമുള്ള ഈ മരം, ഐക്യദാര്ഢ്യത്തിന്റെ സന്ദേശം നല്കി 2017 ജനുവരി 8-ാം തീയതി വരെ നിലകൊള്ളും.  ഇറ്റലിയിലെ ആശുപത്രികളില് ക്യാന്സര് വിഭാഗത്തില് ചികിത്സയിലായിരിക്കുന്ന കുട്ടികള് വരച്ച ചിത്രങ്ങള്കൊണ്ടായിരിക്കും ഈ മരം അലങ്കരിക്കപ്പെടുന്നത്. ഇതിനുപയോഗിക്കുന്ന അലങ്കാരവിളക്കുകള് ഉള്പ്പെടെ എല്ലാം, പ്രകൃതിസൌഹൃദപരമായിരിക്കുമെന്നും ഈ മരം പിന്നീട് ഉപവിപ്രവര്ത്തനാര്ഥം ഉപയോഗിക്കുമെന്നും വത്തിക്കാനില്നിന്നുള്ള അറിയിപ്പില് പറയുന്നു. 








All the contents on this site are copyrighted ©.