2016-11-25 15:36:00

നിത്യനാശമെന്നത് ദൈവത്തില്നിന്നു അകലെയായിരിക്കുന്നതാണ്. ഫ്രാന്സീസ് പാപ്പാ


 

കാസാ സാന്താമാര്ത്തായില് നവംബര് 25-നര്പ്പിച്ച പ്രഭാതബലിമധ്യേ വചനസന്ദേശത്തില് പാപ്പാ പറഞ്ഞു.  എങ്ങനെയായിരിക്കും, അവസാനവിധി? അത്ഭുതകരമായ, അന്ത്യദിനത്തിലെ യേശുവുമായുള്ള കണ്ടുമുട്ടല് എങ്ങനെയായിരിക്കും? വിനയമാര്ന്ന ഹൃദയത്തോടെ അന്ത്യദിനത്തില് കര്ത്താവിനെ കണ്ടുമുട്ടുന്നതിനു തയ്യാറാകുക. വെളിപാടുഗ്രന്ഥത്തില്നിന്നുള്ള വായനയെ അടിസ്ഥാനമാക്കി പാപ്പാ പറഞ്ഞു,

സാത്താന്, പ്രലോഭകന്, നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നവന്, അവനോട് ഒരിക്കലും സംസാരി ക്കരുത്.  സാത്താനെക്കുറിച്ചു ആദ്യം പറയുന്നത്, പുരാതനസര്പ്പമെന്നാണ്.  പാതാളത്തിലേയ്ക്കെറിയപ്പെട്ട വീണുപോയ മാലാഖ, ചങ്ങലയാല് ബന്ധിക്കപ്പെട്ടിരിക്കുന്നു, എന്തെന്നാല് അവന് വഞ്ച കനാണ്, നുണയനും നുണയുടെ പിതാവുമാണ്, നുണ അവനില്നിന്നാണു വരുന്നത്.   യേശു നമ്മെ പഠിപ്പിക്കുന്നത് സാത്താനുമായി ഒരിക്കലും സംസാരിക്കരുതെന്നാണ്. സാത്താനെ ദൂരെപ്പോവുക എന്നുപറഞ്ഞ് യേശു അവനെ അകറ്റുകയാണ് ചെയ്തത്.  മരുഭൂമിയിലെ മൂന്നു പരീക്ഷണങ്ങളിലും ദൈവവചനം മാത്രമാണ് യേശു ഉപയോഗിച്ചത്. 

കര്ത്താവ് വലിയവരെയും ചെറിയവരെയും അവരുടെ പ്രവൃത്തികള്ക്കനുസരിച്ച് വിധിക്കുന്ന ദിവസം, ജീവന്‍റെ പുസ്തകത്തില് പേരെഴുതപ്പെടാത്തവര് അഗ്നിത്തടാകത്തിലേയ്ക്കെറിയപ്പെടുമെന്ന് വെളിപാടില് വായിക്കുന്നു.  ഈ രണ്ടാമത്തെ മരണം, അത് ദൈവത്തില്നിന്ന് എന്നേയ്ക്കുമായുള്ള അകല്ച്ചയാണ്.  നിത്യമായ ആനന്ദം നല്കുന്ന ദൈവത്തില്നിന്ന് നമ്മെ അകറ്റുന്നതാണ് ഈ നിത്യനാശം.  അതുകൊണ്ട് വിനയത്തോടെ യേശുവിനായി ഹൃദയം തുറക്കുക, അവിടുന്നാണ് നമുക്കു നിത്യമായ രക്ഷ  നല്കുന്നത്.








All the contents on this site are copyrighted ©.