2016-11-25 16:01:00

നാലാമത് വാര്ഷികലോട്ടറി, പാപ്പായുടെ ഉപവിപ്രവര്ത്തനത്തിനുള്ള ഫണ്ടുശേഖരണം


പാപ്പായുടെ ഉപവിപ്രവര്ത്തനങ്ങള്ക്കായുള്ള ഫണ്ടുശേഖരണാര്ഥം നടത്തുന്ന വാര്ഷികലോട്ടറിയുടെ 2016 നവംബര് 25 മുതല് ലഭ്യമാണ്. ഈ നാലാമത് വാര്ഷികലോട്ടറിലൂടെ ശേഖരിക്കുന്ന ധനം ഓഗസ്റ്റ് 24, ഒക്ടോബര് 30 എന്നീ ദിനങ്ങ ളില് ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിലെ ദുരിതബാധിതര്ക്കായും ഭവനരഹിതര്ക്കായുമാണ് നല്കുന്നത്.  ഈ ലോട്ടറിയുടെ വിജയനമ്പറുകള് പ്രഖ്യാപിക്കുന്നത് 2017 ഫെബ്രുവരി രണ്ടാം തീയതിയായിരിക്കും.  പത്തു യൂറോ വിലയുള്ള ലോട്ടറിടിക്കറ്റുകള് വത്തിക്കാനില്നിന്നും ഒപ്പം www.vaticanstate.va  എന്ന വെബ്സൈറ്റില്നിന്നും ലഭിക്കുന്നതാണ് എന്ന് വത്തിക്കാന് സ്റ്റേറ്റ് ഗവണ്മെന്റിന്റെ അറിയിപ്പില് പറയുന്നു.








All the contents on this site are copyrighted ©.