2016-11-24 19:57:00

കൂട്ടായ്മയില്‍ സമ്പന്നമാകുന്ന വ്യക്തിത്വവും നമ്മുടെ മനുഷ്യത്വവും


വടക്കെ ഇറ്റലിയിലെ വെറോണാ നഗരത്തില്‍ സംഗമിച്ചിരിക്കുന്ന സഭയുടെ സമൂഹ്യപ്രബോധനങ്ങളെ (Social Teachings of the Church) സംബന്ധിച്ച 6-‍Ɔമത് രാജ്യാന്തര സമ്മേളനത്തിന് വത്തിക്കാനില്‍നിന്നും നവംബര്‍ 24-Ɔ൦ തിയതി വ്യാഴാഴ്ച അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. * സന്ദേശത്തിലെ ഒരു ചിന്തമാത്രം ചുവടെ ചേര്‍ക്കുന്നു.

പ്രകൃത്യ മനുഷ്യന്‍ ഒരു സമൂഹിക ജീവിയാണ്. മറ്റുള്ളവരുടെ കൂടെയായിരിക്കാനാണ്   നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  ഒരാളുടെ വ്യക്തിത്വവും മനുഷ്യത്വവും സമ്പന്നമാകുന്നത് കൂട്ടായ്മയിലാണ് (A Culture of Encounter). പങ്കുവയ്ക്കാതെയും പങ്കുചേരാതെയും ഒറ്റപ്പെട്ടിരിക്കുന്നത് വേദനാജനകമാണ്. സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും സന്തോഷം ആസ്വദിക്കാനാവാത്തവിധം ഒറ്റപ്പെടല്‍ നമ്മില്‍ ഭീതിയും, വിശ്വാസമില്ലായ്മയും വളര്‍ത്തും. അത് പിന്നെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കും കാരണമാകും.

നാം തുറവുള്ളവരും മറ്റുള്ളവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നവരും ആകുമെങ്കില്‍, പരിത്യക്തതയോ ഏകാന്തതയോ അനുഭവിക്കേണ്ടി വരില്ല. രോഗികളോടും വയോജനങ്ങളോടും, കുടിയേറ്റക്കാരോടും, തൊഴില്‍ രഹിതരോടും, പൊതുവെ പാവങ്ങളോടും നാം കരുണയും സ്നേഹവുമുള്ളവരാണെങ്കില്‍ സംതൃപ്തരും സന്തോഷവുമുള്ളവരുമായി ജീവിക്കാം. മറിച്ച്, സ്വാര്‍ത്ഥതയില്‍ ജീവിതത്തിന്‍റെ വാതായനങ്ങള്‍ അന്യര്‍ക്കെതിരെ കൊട്ടിയടച്ച് നമ്മിലേയ്ക്കു മാത്രം തിരിഞ്ഞിരിക്കുകയാണെങ്കില്‍, അത് ഏകാന്തതയും മ്ലാനതയും, പിന്നെ അപരനോടും സമൂഹത്തോടുമുള്ള ശത്രുതയും ഭിന്നിപ്പും നമ്മില്‍ വളര്‍ത്തും.

ജീവിതത്തിന്‍റെ എല്ലാതലങ്ങളിലും അടിസ്ഥാനപരമായി കൂട്ടായ്മയുടെ സാമൂഹിക ദര്‍ശനം വളര്‍ത്തിയെടുക്കാം. ഭിന്നിച്ചു നില്ക്കുന്നവരിലേയ്ക്കും ഇറങ്ങിച്ചെല്ലാം. http://festival.dottrinasociale.it/    നവംബര്‍ 24-ന് ആരംഭിച്ച സമ്മേളനം 27-ന് സമാപിക്കും. വെറോനാ രൂപതയുടെ മെത്രാന്‍,  ബിഷപ്പ് ഏഡ്രിയാനോ വിന്‍ചേന്‍സിയും സംഘവും, ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയോടു ചേര്‍ന്നാണ് സഭയുടെ സമൂഹ്യപ്രബോധനങ്ങളെ സംബന്ധിച്ച സമ്മേളനം സംഘടിപ്പിക്കുന്നത്. 








All the contents on this site are copyrighted ©.