2016-11-22 16:46:00

കത്തോലിക്കായുവജനദിനാചരണം: 2017-2019 വര്‍ഷങ്ങളിലെ പ്രമേയങ്ങള്‍


അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള കത്തോലിക്കാ യുവജനദിനാചരണങ്ങളുടെ പ്രമേയവാക്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി. അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കുവേണ്ടിയുള്ള വത്തിക്കാന്‍ വകുപ്പാണ്  2017, 2018, 2019 എന്നീ വര്‍ഷങ്ങളിലായി നടക്കുന്ന കത്തോലിക്കായുവജനസംഗമങ്ങളിലേക്കുള്ള പ്രമേയങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.  വി. ലൂക്കായുടെ സുവിശേഷം ഒന്നാമധ്യായത്തില്‍ നിന്നുള്ള വചനങ്ങളാണ് പ്രമേയവാക്യങ്ങളായി സ്വീകരിച്ചിരിക്കുന്നത്.  

2017:  ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു (Lk 1:49).

2018: മറിയമേ, ഭയപ്പെടേണ്ട, ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു (Lk 1:30).

2019: ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ (Lk 1:38)

2014-2016 വര്‍ഷങ്ങളിലെ അഷ്ടസൗഭാഗ്യങ്ങളില്‍നിന്നെടുത്ത പ്രമേയങ്ങളുടെ തുടര്‍ച്ചയായി വരുന്നതാണ് ആ സൗഭാഗ്യങ്ങളുടെ പൂര്‍ണതയായ  മറിയത്തിന്‍റെ വചനങ്ങള്‍.  കഴിഞ്ഞ കാലത്തെയും ഒപ്പം വര്‍ത്തമാന-ഭാവികാലങ്ങളെയും, മാത്രമല്ല, ദൈവികപുണ്യങ്ങളായ വിശ്വാസം, ശരണം, ഉപവി എന്നിവയെയും ബന്ധിപ്പിക്കുന്നതാണ് ഈ പ്രമേയങ്ങള്‍. ഈ വര്‍ഷങ്ങളിലെ യുവജനദിനാചരണങ്ങളുടെ പരിസമാപ്തി, 2019-ലെ  പനാമയില്‍വച്ചു നടക്കുന്ന ആഗോളകത്തോലിക്കായുവജനസംഗമമാണ്.








All the contents on this site are copyrighted ©.