2016-11-18 17:38:00

അമ്മയ്ക്കൊരു സ്നേഹാര്‍ച്ചന - കരുണയുടെ ജൂബിലി സമാപിക്കുമ്പോള്‍


“ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും, സ്വന്തം സഹോദരനെ വെറുക്കുകയും ചെയ്താല്‍ അവന്‍ കളവു പറയുകയാണ്. കാരണം കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന്, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ല. വിശന്നപ്പോള്‍ നിങ്ങളെനിക്ക് ഭക്ഷിക്കാന്‍ തുന്നു. ഭക്ഷണം മാത്രമല്ല, സ്നേഹവും....! മനുഷ്യാന്തസ്സും തന്നു മാനിച്ചു...!” (cf. 1Jn.4, 20). മദറിന്‍റെയും വാക്കുകളാണിത്. 

ദൈവസ്നേഹിക്കുന്നതിന്‍റെയും കാരുണ്യത്തിന്‍റെയും സാക്ഷിയായി മദര്‍ തേരാസയെ ജുബിലിവത്സരത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തി. അത് 2016 സെപ്തംബര്‍‍ 4-ാം തിയതിയായിരുന്നല്ലോ. കരുണയുടെ ജൂബിലി വര്‍ഷം നവംബര്‍ 20-Ɔ൦ തിയതി ഞായറാഴ്ച സമാപിക്കുകയാണ്. ജൂബിലിവത്സരത്തിന്‍റെ വലിയ സമ്മാനമായിരുന്നു മദറിനെ വിശുദ്ധപദത്തിലേയ്ക്ക് സഭ ഉയര്‍ത്തിയത്.

ദൈവത്തിന്‍റെ ശാസനങ്ങള്‍ ആര്‍ക്കു ഗ്രഹിക്കാനാകും? (വിജ്ഞാനം 9,13). പിടികിട്ടാത്തതും നിഗൂഢവുമായ രഹസ്യമാണ് മനുഷ്യജീവിതം. ദൈവവും മനുഷ്യനും എന്നും ചരിത്രത്തിന്‍റെ വേദിയിലെ രണ്ടു മുഖ്യവക്താക്കളാണ്. ദൈവത്തിന്‍റെ വിളി കേള്‍ക്കുകയും ദൈവഹിതം നിറവേറ്റുകയും ചെയ്യേണ്ടവനാണ് മനുഷ്യന്‍. എന്നാല്‍ ദൈവഹിതം അറിയുന്നവനേ ആ ഹിതം നിറവേറ്റാനാകൂ! എളിയവരിലും ഈശ്വരന്‍ വസിക്കുന്നു... എന്ന തിരിച്ചറിവ് മദറിന് ദൈവഹിതമായി, ദൈവവിളിയായി.

പ്രണാമം!

Photo : from the streets of Kalasippalaya, Bangalore – ‘Mother of the Gutters’.

 








All the contents on this site are copyrighted ©.