2016-11-17 09:59:00

വികസനം മാനവികതയ്ക്ക് ഹാനികരമാകരുത് Cop 22-ന് പാപ്പായുടെ സന്ദേശം


മൊറോക്കോയിലെ മരേഷില്‍ സംഗമിച്ച Cop22, കാലാവസ്ഥവ്യതിയാനം സംബന്ധിച്ച യുഎന്‍ അംഗരാഷ്ട്രങ്ങളുടെ സമ്മേളനത്തിനാണ് നവംബര്‍ 15-ാം തിയതി ചൊവ്വാഴ്ച പാപ്പാ  വത്തിക്കാനില്‍നിന്നും സന്ദേശം അയച്ചത്.

ഒരു വര്‍ഷം മുന്‍പു പാരീസില്‍ നടന്ന Cop21-ല്‍ കാലാവസ്ഥ വ്യതിയാനം സംഗമിച്ച് രാഷ്ട്രനേതാക്കള്‍ എടുത്ത നല്ല തീരുമാനങ്ങളുടെ തുടര്‍ച്ചയും, അവ യാഥാര്‍ത്ഥ്യമാക്കുവാനുള്ള പരിശ്രമമാവട്ടെ Cop22 എന്ന് പാപ്പാ ആമുഖമായി ആശംസിച്ചു.  അന്നെടുത്ത നല്ല തീരുമാനങ്ങള്‍ അര്‍പ്പണത്തോടും മാനവികതയുടെ പൊതനന്മയ്ക്കുമായി ഇനിയും നടപ്പാക്കേണ്ടതുണ്ട്. അതിന് ഉതകുന്ന നിയമനടപിടികളും, സ്ഥാപനങ്ങളുടെ ക്രമീകരണങ്ങളും പുനര്‍സംവിധാനങ്ങളും വരുത്തേണ്ടതുണ്ട്. പാപ്പാ അനുസ്മരിപ്പിച്ചു.  

പൊതുഭവനമായ ഭൂമി സംരക്ഷിക്കപ്പെടണമെങ്കില്‍ രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. സാങ്കേതികതയുടെ ക്രിയാത്മകമായ വളര്‍ച്ചയില്‍ ശ്രദ്ധിക്കുമ്പോള്‍ അത് പ്രകൃതിയില്‍ കാരണമാക്കുന്ന നിഷേധാത്മകമായ പ്രത്യാഘാതങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണ്. വികസനം മനുഷ്യര്‍ക്ക് കൂടുതല്‍ ആരോഗ്യകരവും, സാമൂഹികവും സമഗ്രവുമായ ചുറ്റുപാട് സൃഷ്ടിക്കുന്നതുമായിരിക്കണം.. രാഷ്ട്രപ്രതിനിധികളോട് പാപ്പാ ആഹ്വാനംചെയ്തു.

സാമ്പത്തിക നേട്ടം സമൂഹത്തിന്‍റെ ഉന്നമനത്തിനാണെങ്കില്‍ അത് കുറച്ചുപേരുടെ കുത്തകയാക്കരുത്. വ്യക്തികേന്ദ്രീകൃതമായ സമാധാനവും നീതിയും വളര്‍ത്തുന്നതും,  പ്രകൃതിയ സംരക്ഷിക്കുന്നതുമായ വികസനം ലക്ഷ്യംവയ്ക്കണമെന്നും പാപ്പാ ഉദ്ബോദിപ്പിച്ചു.... 








All the contents on this site are copyrighted ©.