2016-11-16 19:38:00

കുട്ടികള്‍ എവിടെയും എപ്പോഴും സംരക്ഷിക്കപ്പെടണം!


നവംബര്‍ 20-ന് ഞായറാഴ്ച, യു.എന്‍. ആചരിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ആഗോള ദിനത്തിന്‍റെ (International Day for the Rights of Chidlren) പശ്ചാത്തലത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വിശുദ്ധ പത്രോസിന്‍റെ വത്തിക്കാനിലെ ചത്വരത്തില്‍ ബുധനാഴ്ച, നവംബര്‍ 16-ന് ബുധനാഴ്ച രാവിലെ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ ഇങ്ങനെ ഒരു ആഹ്വാനം കൂട്ടിചേര്‍ത്തത്. 

കുട്ടികളും അവരുടെ സുസ്ഥിതിയും എവിടെയും എന്നും മാനിക്കപ്പെടണം. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അങ്ങനെ അവര്‍ ഇക്കാലഘട്ടത്തിന്‍റെ അടിമത്ത്വം, മനുഷ്യക്കടത്ത്, അനധികൃത സൈനികസേവനം എന്നിവയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പൊതുസ്ഥാപനങ്ങളും കുടുംബങ്ങളും ബദ്ധശ്രദ്ധരായിരിക്കണം. പാപ്പാ അനുസ്മരിപ്പിച്ചു.

സമൂഹത്തിലെ ഓരോ കുഞ്ഞിന്‍റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക മാത്രമല്ല, അവരുടെ വിദ്യാഭ്യാസം, ആരോഗ്യപരിചരണം, പ്രശാന്തമായി വളരാനുള്ള സൗകര്യങ്ങള്‍ എന്നീ അടിസ്ഥാന ആവശ്യങ്ങളും, അതിനുള്ള ചുറ്റുപാടുകളും അവര്‍ക്കു ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് പാപ്പാ പ്രസ്താവിച്ചു.

1959-ല്‍ ഐക്യരാഷ്ട്ര സംഘടന നടത്തിയ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പൊതുപ്രഖ്യാപനത്തിന്‍റെയും, 1989-ല്‍ സമ്മേളിച്ച കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള രാഷ്ട്രങ്ങളുടെ പ്രഥമ സമ്മേളനത്തിന്‍റെയും (Declaration of the Rights of the Child, in 1959, and the Convention on the Rights of the Child, in 1989) ഫലപ്രാപ്തി നേടുന്നതിനും, അതിനെക്കുറിച്ച് ലോകത്തെ അനുസ്മരിപ്പിക്കുന്നതിനുമായിട്ടാണ് അനുവര്‍ഷം നവംബര്‍ 20-ന് കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ആഗോളദിനം ആചരിക്കപ്പെടുന്നത്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നേറുവിന്‍റെ ജന്‍മദിനമായ നവംബര്‍ 14-നാണ് അനുവര്‍ഷം ഭാരതത്തില്‍ ശിശുദിനം ആചരിക്കപ്പെടുന്നത്.

-------------------------------------------------------

ചിത്രത്തെക്കുറിച്ച് അടിക്കുറിപ്പ് :  നവംബര്‍ 15-ന് ചൊവ്വാഴ്ച നെതര്‍ലണ്ടില്‍നിന്നും 2000 തീര്‍ത്ഥാടകര്‍ ഒരുമിച്ച് വത്തിക്കാനിലെത്തി. വത്തിക്കാനിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി പതിറ്റാണ്ടുകളായി പൂക്കള്‍ സമ്മാനിക്കുന്ന ഡച്ചുകാര്‍ക്കേവേണ്ടി അന്ന് (Dutch Day) ‘ഡച്ചു ദിനത്തില്‍’ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ദിവബലിയര്‍പ്പിച്ചു. ബലിവേദി വിട്ടിറങ്ങിയ പാപ്പായ്ക്ക് നന്ദിയര്‍പ്പിക്കാന്‍ ഓടിയെത്തിയത് 3 വയസ്സുകരാന്‍ ബാലനാണ്...! ഹോളണ്ടില്‍ സുലഭവും മോഹരവുമായ തുലിപ് പൂക്കളുമായി...!!








All the contents on this site are copyrighted ©.