2016-11-15 16:50:00

ക്രൈസ്തവര്‍ മന്ദോഷ്ണതയിലായിരിക്കേണ്ടവരല്ല, ഫ്രാന്‍സീസ് പാപ്പാ


ഞാന്‍ സമ്പന്നനാണ്, എനിക്കൊന്നിന്‍റെയും കുറവില്ല. എനിക്കു സ്വസ്ഥതയുണ്ട് എന്ന വിചാരം നമ്മെത്തന്നെ വഞ്ചി ക്കുന്നു.  അവര്‍ മറ്റൊരു തരത്തില്‍ സമ്പത്ത് കണ്ടെത്തേണ്ടതുണ്ട്, ദൈവത്തിനു മാത്രം തരാന്‍ കഴിയുന്ന സമ്പത്ത്. നിങ്ങള്‍ നല്ലവരായതുകൊണ്ട്, എല്ലാക്കാര്യങ്ങളും നന്നായി ചെയ്യുന്നതുകൊണ്ട് ലഭിക്കുന്ന സമ്പത്തല്ല അത്.  ദൈവം തരുന്ന സമ്പത്ത് എല്ലായപ്പോഴും കുരിശു ധരിക്കുന്നതാണ്, എല്ലായപ്പോഴും കൊടുങ്കാറ്റു കൊണ്ടുവരുന്നതാണ്. ആത്മാവിനെ പരിഗണിക്കുന്ന സമ്പത്താണത്. ശുഭ്രവസ്ത്രങ്ങള്‍ എന്നോടു വാങ്ങുക എന്ന ഉപദേശം നഗ്നതമറയ്ക്കുന്നതിനും ലജ്ജിക്കാതിരിക്കുന്നതിനുമാണ്.  മന്ദോഷ്ണതയില്‍ കഴിയുന്നവര്‍ തങ്ങള്‍ നഗ്നരാണെന്ന് തിരിച്ചറിയുന്നില്ല. അവര്‍ ദൈവത്തില്‍നിന്നു വരുന്ന മനോഹരങ്ങളായ കാര്യങ്ങളെ കാണാന്‍ കഴിവുള്ളവരല്ല.  അവരെ ഉണര്‍ത്താന്‍, അവരെ മാനസാന്തരപ്പെടുത്താന്‍, ദൈവം പരിശ്രമിക്കുന്നു. ദൈവം മുട്ടിവിളിക്കുന്നതു അനുഭവിക്കാന്‍ തിരിച്ചറിയാനുള്ള വിവേചനാശക്തി നമുക്കുണ്ടാകണം. മന്ദോഷ്ണരായവരുടെ വാതിലില്‍ കര്‍ത്താവു വന്നു മുട്ടുമ്പോള്‍ അതു തിരിച്ചറിയാന്‍ കഴിയുകയില്ല. അവര്‍ക്ക് എല്ലാ ശബ്ദങ്ങളും ഒരുപോലെയാണ്.

  ഇന്നത്തെ സുവിശേഷവായനയിലെ സക്കേവൂസിന്‍റെ കാര്യമെടുക്കുക.  കര്‍ത്താവിനെ കാണാനുള്ള ജിജ്ഞാസയുണ്ടായിരുന്ന സക്കേവൂസിനെ നോക്കി യേശു പറഞ്ഞതിതാണ്, താഴെയിറങ്ങി എന്നെ നിന്‍റെ ഭവനത്തിലേക്കു ക്ഷണിക്കുക.  കര്‍ത്താവ് എപ്പോഴും സ്നേഹമാണ്, നമ്മുടെ തെറ്റു തിരുത്തുന്ന, നമ്മെ വിരുന്നിനു ക്ഷണിക്കുന്ന, വിരുന്നിനു ക്ഷണിക്കപ്പെടുന്നതിനാഗ്രഹിക്കുന്ന സ്നേഹമാണവിടുന്ന്.  അവിടുന്ന് നമ്മോടു പറഞ്ഞു കൊണ്ടേയിരിക്കുന്നു, ഉണരുക, തുറക്കുക, താഴേയ്ക്കിറങ്ങിവരിക.  ഈ ആഹ്വാനങ്ങള്‍ കേള്‍ക്കാന്‍ നമ്മുടെ ഹൃദയങ്ങള്‍ വിവേചനാശക്തിയുള്ളതാണോ എന്നു ചിന്തിക്കുക. ഇവ വിവേചിച്ചറിയാനുള്ള കൃപ പരിശുദ്ധാരൂപി നമുക്കു പ്രദാനം ചെയ്യട്ടെ എന്ന പ്രാര്‍ഥ നാശംസയോടെ പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചു.








All the contents on this site are copyrighted ©.