2016-11-14 13:23:00

നിയമം നടപ്പാക്കലെന്നാല്‍ പൗരന്മാര്‍ക്ക് സാമാധാനം ഉറപ്പുവരുത്തല്‍


നിയമം നടപ്പാക്കലെന്നാല്‍ പൗരന്മാര്‍ക്ക് സാമാധാനത്തിലും ശാന്തതയിലും ജീവിക്കാനുള്ള സാഹചര്യ ഉറപ്പുവരുത്തുകയാണെന്ന് യുറോപ്പിന്‍റെ  സുരക്ഷിതത്വത്തിനും സഹകരണത്തിനുമായളുള്ള സംഘടനയില്‍, അതായത് ഒ എ​സ് സി ഇയില്‍ (OSCE) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ മോണ്‍സിഞ്ഞോര്‍ യാനുഷ് ഉര്‍ബന്‍ചിക്.

ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയില്‍ ഒ എ​സ് സി ഇയുടെ ഒരു സമ്മേളനത്തെ അടുത്തയിടെ സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

അനുരഞ്ജനത്തിന്‍റെ ഉപകരണങ്ങളും സേതുബന്ധശില്പികളും സമാധാനത്തിന്‍റെ വിതക്കാരുമായി സ്വയം കരുതത്തക്കതായ പരിശീലനം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്കപ്പെടേണ്ടതിന്‍റെ അനിവാര്യതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാജ്യത്തിനകത്തുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു പരിപോഷിപ്പിക്കുന്നതില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള പ്രാധാന്യവും മോണ്‍സിഞ്ഞോര്‍ യാനുഷ് ഉര്‍ബന്‍ചിക് ചൂണ്ടിക്കാട്ടി.

 








All the contents on this site are copyrighted ©.