2016-11-13 19:07:00

“ദൈവത്തെ കാണണമെങ്കില്‍...!” - പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


“പാവങ്ങള്‍, രോഗികള്‍, വിശക്കുന്നവര്‍, തടവുകാര്‍ എന്നിവര്‍ക്കിടയില്‍ അന്വേഷിച്ചാല്‍..., അവരില്‍ ഒളിഞ്ഞിരിക്കുന്ന ദൈവത്തെ നിങ്ങള്‍ക്കു കണ്ടെത്താം.”

ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഒരു ചിന്തയാണ് പങ്കുവച്ചത്. @pontifex എന്നാണ് പാപ്പായുടെ ട്വിറ്റര്‍ ഹാന്‍ഡില്‍.

യൂറോപ്പിന്‍റെ നാനാഭാഗത്തുനിന്നും കാരുണ്യത്തിന്‍റെ ജൂബിലികവാടം കടക്കുവാനും, പറ്റുമെങ്കില്‍ പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ച നടത്താനും, പിന്നെ നിത്യനഗരം സന്ദര്‍ശിക്കുവാനുമായി എത്തിയ നാലായിരത്തില്‍ അധികം ഭവനരഹിതര്‍ക്കും പാവങ്ങളുമായവര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ രാവിലെ ദിവ്യബലിയര്‍പ്പിച്ച ശേഷമാണ് പാപ്പാ ഈ ചിന്ത കണ്ണിചേര്‍ത്തത്.

നവംബര്‍ 11-ാം തിയതി വെള്ളിയാഴ്ച രാവിലെ മുതല്‍ വത്തിക്കാനില്‍ പാവപ്പെട്ടവരുടെ തിരക്കായിരുന്നു. അവര്‍ അവിടെ ഭക്ഷിച്ചും, പ്രാര്‍ത്ഥിച്ചും, സംവദിച്ചും, നിത്യനഗരം സന്ദര്‍ശിച്ചും, അന്തിയുറങ്ങിയും മൂന്നു ദിവസങ്ങള്‍ ചെലവഴിച്ചു. യൂറോപ്പിലെ ഉപവി പ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും, വത്തിക്കാന്‍റെ ജൂബിലി കമ്മിഷനോടു കൈകോര്‍ത്താണ് ‘Fratello’    ‘സഹോദരന്‍’ എന്ന പേരില്‍ പാവങ്ങള്‍ക്കായി ഈ ത്രിദിന ജൂബിലിയാചരണം അവര്‍ക്കുവേണ്ടി ഭംഗിയായി സംഘടിപ്പിച്ചത്. ശനിയാഴ്ച അവര്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന്, ഞായറാഴ്ച രാവിലെ ദിവ്യബലിയര്‍പ്പിച്ചു. ദിവ്യബലിയില്‍ അവര്‍ക്കായി പ്രത്യേകം വചനചിന്തകള്‍ പാപ്പാ പങ്കുവച്ചു. പിന്നെ അവരുടെ നാടുകളിലേയ്ക്കു മടങ്ങി.

ജീവല്‍ബന്ധിയായ സാരോപദേശങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് അനുദിനം ‘ട്വിറ്ററി’ല്‍ പങ്കുവയ്ക്കുന്നു.  ജംഗ്ലിഷ്, സ്പാനിഷ്, പോര്‍ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, അറബി എന്നിങ്ങനെ വിവിധ ഭാഷകളിലാണ് ചിന്തകള്‍ കണ്ണിചേര്‍ക്കുന്നത്. 4 കോടിയോളം സംവാദകര്‍ പാപ്പായ്ക്കുണ്ടെന്ന് ‘ട്വിറ്റര്‍’ മാധ്യമശൃംഖലയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ലോകത്തെ ജനപ്രീതിയാര്‍ജ്ജിച്ച ‘ട്വിറ്റര്‍’ സംവാദകരായ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

If you want to find God, seek him where he is hidden: in the neediest, the sick, the hungry, the imprisoned.

Se vuoi trovare Dio, cercalo dove Lui è nascosto: nei più bisognosi, nei malati, negli affamati, nei carcerati.

Si quieres encontrar a Dios, búscalo donde Él está escondido: en los necesitados, en los enfermos, en los hambrientos, en los encarcelados.

Se quiseres encontrar Deus, procura-o onde Ele está escondido: nos mais necessitados, nos doentes, nos famintos, nos presos.

Si tu veux trouver Dieu, cherche-le là où il se cache : dans les plus pauvres, les malades, les affamés, les prisonniers.

Wenn du Gott finden willst, dann suche ihn dort, wo er verborgen ist: in den Armen, den Ärmsten, den Kranken, den Hungernden, den Gefangenen

Si vis occurrere Deo succurre Ipsi iis in locis in quibus latet: scilicet egentibus, dolentibus, esurientibus necnon captivis.

إن كنت تريد أن تجد الله، فابحث عنه حيث يختبئ: في المعوزين، والمرضى، والجائعين، والمسجونين.

 








All the contents on this site are copyrighted ©.