2016-11-07 13:35:00

സ്നേഹത്തിന് ഹൃദയം തുറന്നുകൊടുക്കുക


എങ്ങും പരക്കുന്ന കര്‍ത്താവിന്‍റെ സ്നേഹത്തിന് സകലരും ഹൃദയം തുറന്നിടുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

 തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഞായറാഴ്ച (06/11/16) ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ ഫ്രാന്‍സീസ് പാപ്പാ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഈ പ്രാര്‍ത്ഥനയുള്ളത്.

“കര്‍ത്താവിനെ ഒഴിവാക്കിനിറുത്തുന്നതിനെക്കാള്‍ ഒറ്റപ്പെടുത്തപ്പെട്ടതായ ഒരു അറ ഇല്ല: അവിടത്തെ സ്നേഹം സര്‍വ്വത്ര വ്യാപിക്കുന്നു. ഈ സ്നേഹത്തിനു സകലരും ഹൃദയം തുറന്നിടുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ഈ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.