2016-11-07 15:50:00

പുനരുത്ഥാനത്തില്‍ വിശ്വസിക്കുകയെന്നത് സത്താപരമാണ്


പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം എന്ന അഭിസംബോധനയോടെ ലത്തീ൯ റീത്തിലെ ആരാധനക്രമമനുസരിച്ച് ഈ ഞായറാഴ്ചയിലെ സുവിശേഷവായനയെ അധികരിച്ചുളള പാപ്പാ വചനസന്ദേശമാണ് പാപ്പാ നല്കിയത്. വി. ലൂക്കായുടെ സു വിശേഷം 20,27-38 വരെ വാക്യങ്ങളായിരുന്നു നിശ്ചിതവായന.  മരിച്ചവരുടെ ഉയിര്‍പ്പില്‍ വിശ്വാസമില്ലാത്തവരും ദൈവ വുമായുള്ള ബന്ധത്തെ ഈലോകതലത്തില്‍ മാത്രം ഒതുക്കിനിര്‍ത്തിയിരുന്നവരുമായ സദുക്കായര്‍ അതേക്കുറിച്ച് യേശുവിനെ പരീക്ഷിച്ചുകൊണ്ട് ചോദ്യം ചോദിക്കുന്നതും യേശു അതിനു മറുപടി കൊടുക്കുന്നതുമായ ഭാഗമായിരുന്നു അത്.

സുവിശേഷ വിചിന്തനം

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സകലവിശുദ്ധരുടെ തിരുനാളും മരിച്ച വിശ്വാസികളുടെ അനുസ്മരണവും ആചരിച്ച നമ്മെ ഈ ഞായറാഴ്ചയിലെ ആരാധന ക്രമം ഉയിര്‍പ്പെന്ന രഹസ്യത്തെക്കുറിച്ചു വീണ്ടുമൊരു പരിചിന്തനത്തിനു ക്ഷണിക്കുകയാണ്.  സുവി ശേഷം, സദുക്കായരുമായി സംവാദത്തിലേര്‍പ്പെടുന്ന യേശുവിനെ അവതരിപ്പിക്കുന്നു.  അവര്‍ പുനരുത്ഥാനത്തില്‍ വിശ്വസിക്കാത്ത വരും ദൈവവുമായുള്ള തങ്ങളുടെ ബന്ധം ഈ ഭൂമിയില്‍ മാത്രം എന്നു ചിന്തിച്ചിരുന്നവരുമായിരുന്നു. പുനരുത്ഥാനമെന്ന ആശയ ത്തെ അവഹേളിച്ച് യേശുവിനെ ബുദ്ധിമുട്ടിക്കുക എന്ന ല ക്ഷ്യവുമായി വൈരുധ്യം നിറഞ്ഞ ഒരു കഥയുമായി അവര്‍ വരുന്നു.  ആദ്യ ഭര്‍ത്താവു മരിച്ചശേഷം തന്നെ വിവാഹം ചെയ്ത അയാളുടെ സഹോദരന്മാരെല്ലാം ഒരാള്‍ ക്കുശേഷം മറ്റൊരാള്‍ എന്ന ക്രമത്തില്‍ മരണപ്പെട്ടതിനാല്‍ ഒരു സ്ത്രീക്ക് സഹോദരന്മാരായ ഏഴു ഭര്‍ത്താക്കന്മാരുണ്ടായി. അവസാനം അവളും മരിച്ചു.  പുനരുത്ഥാനത്തില്‍ ആരുടെ ഭാര്യയായിരിക്കും അവള്‍ (വാ. 33). അതായിരുന്നു സദുക്കായരുടെ ചോദ്യം.

ഈ കെണിയില്‍ വീഴാതെ യേശു പുനരുത്ഥാനമെന്ന സത്യത്തെ ഉറപ്പിക്കുകയാണ്, ഈലോകജീവിതവും മരണാനന്തരജീവിതവും വ്യത്യസ്തമാണെന്നു വിശദീകരിച്ചുകൊണ്ട്.  ഈ ലോകത്തിലെ ദൃഷ്ടിഗോചരമായ കാര്യങ്ങളോടു തുല്യമായരീതിയില്‍ ഈ ജീവിത ത്തില്‍നിന്നും ഉയര്‍ന്നുനില്‍ക്കു ന്നതും മഹത്തുമായ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാനാവില്ലെന്ന് എതിരാളികള്‍ക്കു അവിടുന്നു വ്യക്ത മാക്കിക്കൊടുക്കുന്നു. അവിടുന്നു പറയുന്നു, ഈ യുഗത്തിന്‍റെ സന്താനങ്ങള്‍ വിവാഹം ചെ യ്യുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്ന തിനും മരിച്ചവരില്‍നിന്നു ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാ ഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല (വാ 34-35).

ഈ വാക്കുകളില്‍ യേശു വിശദീകരിക്കാനാഗ്രഹിക്കുന്നു,  ഈ ലോകത്തിലെ നമ്മുടെ ജീവിതം താല്ക്കാലികമായ ഒരു യാഥാര്‍ഥ്യ മാണ്, അതവസാനിക്കുന്നതാണ്.  മറിച്ച് മരണാനന്തരജീവിത ത്തില്‍, അതായത്, പുനരുത്ഥാനത്തിനുശേഷമുള്ള ജീവിതത്തില്‍ വീണ്ടും നമുക്കു മരണമുണ്ടാകു ന്നില്ല.  നമ്മുടെ മാനുഷികബന്ധങ്ങള്‍വരെ ദൈവികതലത്തില്‍ രൂപാന്തരപ്പെടുകയാണ്.  ദൈവ സ്നേഹത്തി ന്‍റെ ഈ ലോകത്തിലുള്ള അടയാളവും ഉപകരണവുമെന്ന നിലയിലുള്ള വിവാഹവും, സ്വര്‍ഗത്തിലെ വിശുദ്ധരുടെ മഹത്വപൂര്‍ണ മായ ഐക്യത്തിന്‍റെ പ്രകാശത്തില്‍ രൂപാന്തരപ്പെടുന്നു. 

സ്വര്‍ഗത്തിന്‍റയും പുനരുത്ഥാനത്തിന്‍റെയും മക്കള്‍ എന്നത് കുറച്ചുപേര്‍ക്കു മാത്രമുള്ള പ്രത്യേകാനുകൂല്യമല്ല, എല്ലാ സ്ത്രീപുരുഷ ന്മാരും ആ പേരിനര്‍ഹതയുള്ളവരാണ്. കാരണം, യേശുവിന്‍റെ രക്ഷ എല്ലാവര്‍ക്കുമുള്ളതാണ്. പുനരുത്ഥാനജീവിതത്തില്‍ നാം മാലാഖമാര്‍ക്കു സദൃശരാകും. അതായത് നാമെല്ലാവരും ദൈവികപ്രകാ ശത്തില്‍ മുഴുകിപ്പോകും, നിത്യതയോളം, നിറഞ്ഞ സന്തോ ഷത്തിലും സമാധാനത്തിലും അവിടുത്തെ സ്തുതിക്കുന്നതിനായി പരിപൂര്‍ണമായി സമര്‍പ്പിക്കപ്പെടും. എന്നാല്‍ ശ്രദ്ധിക്കുക, ഈ പുനരുത്ഥാനത്തിന്‍റെ ജീവിതം മരണാനന്തരമുള്ള ഒരു യാഥാര്‍ഥ്യം മാത്രമല്ല, ഇവിടെ ഇപ്പോള്‍ത്തന്നെ അനുഭവിക്കാവുന്ന ഒരു നവജീവിതവുമാണത്. പുനരുത്ഥാനം ക്രൈസ്തവവിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അടിസ്ഥാനമാണ്.  സ്വര്‍ഗത്തിന്‍റെയും നിത്യജീവിതത്തിന്‍റെയും അടിസ്ഥാനമില്ലാത്ത, പരാമര്‍ശമില്ലാത്ത ക്രിസ്തീയജിവിതം കുറച്ചു ജീവിത തത്വശാസ്ത്രങ്ങളോ ധാര്‍മി കനിയമങ്ങളോ ആയി ചുരുങ്ങിപ്പോകും. എന്നാല്‍, ക്രിസ്തീയവിശ്വാസം സ്വര്‍ഗത്തില്‍നിന്നുള്ളതാണ്, അത് ഉപരിയായ വെളിപ്പെ ടുത്തലാണ്, ദൈവ ത്തില്‍നിന്നുള്ള വെളിപാടാണ്. പുനരുത്ഥാനത്തില്‍ വിശ്വസിക്കുകയെന്നത് സത്താപരമാണ്, നമ്മുടെ ക്രിസ്തീയ സ്നേഹപരമായ ഓരോ ചെയ്തികളും ക്ഷണികമായതും അതില്‍ത്തന്നെ അവസാനി ക്കുന്നതുമാണെങ്കിലും, അതിന്‍റെ വിത്ത് ദൈവ ത്തിന്‍റെ പൂന്തോപ്പിലെത്തി അവിടെ പൂവണിയുക യും നിത്യജീവിതത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും.

വചനസന്ദേശം അവസാനിപ്പിച്ചശേഷം, സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായ കന്യകാ മറിയം, പുനരുത്ഥാനത്തെക്കു റിച്ചുള്ള പ്രത്യാശ നമ്മിലുറപ്പിക്കുകയും നന്മപ്രവൃത്തികളില്‍ ഫല പൂര്‍ണമാകാന്‍ അവളുടെ പുത്രന്‍റെ വചനങ്ങള്‍ നമ്മുടെ ഹൃദയങ്ങളില്‍ വിതയ്ക്കുകയും ചെ യ്യട്ടെ എന്ന ആശംസയോടെ പാപ്പാ ക൪ത്താവി൯റെ മാലാഖ എന്ന ത്രികാലജപം ലത്തീന്‍ഭാഷ യില്‍ ചൊല്ലി.

ത്രികാലജപത്തിനുശേഷം പ്രിയ സഹോദരീസഹോദരന്മാരെ എന്ന സംബോധനയോടെ  പൊതു വായി എല്ലാ ജനങ്ങളുടെയും ശ്രദ്ധ പതിയേണ്ട കാര്യങ്ങളെക്കുറിച്ചും പ്രത്യേകമായി വിശ്വാ സികളെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചും പറയുകയും തീര്‍ഥാടകരെ പ്രത്യേകമായി അഭി വാദ്യം ചെയ്യുകയും ചെയ്തു.

പ്രിയ സഹോദരീസഹോദന്മാരെ, ഇന്ന് ജയില്‍വാസികളുടെ ജൂബിലി ആചരിച്ച ഈ അവസ രത്തില്‍, ലോകമാസകലമുള്ള ജയിലു കളുടെ ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്ന് അപേ ക്ഷിക്കു ന്നതിന് ഞാനാഗ്രഹിക്കുന്നു. എന്തെന്നാല്‍ അവരുടെ മാനുഷികമ ഹത്വം പൂര്‍ണമായും ആദരിക്കപ്പെടണം. അവരെ വിധിക്കുന്നതിലെ നീതി ശിക്ഷയുടേതുമാത്രമാകാതെ, പ്രതീക്ഷ ഉളവാക്കുന്നതും സമൂഹത്തിലേക്കു പുനപ്രവേശനം നടത്തുന്നതിനു തക്കവിധത്തിലും തുറവി യുള്ളതായിരിക്കണമെന്നു കൂടി ഞാന്‍ ഊന്നിപ്പറയുക യാണ്. വളരെ പ്രത്യേകമായി, ഓരോ രാഷ്ട്രത്തിലും ഇതിനു ചുമതലപ്പെട്ടവരുടെ പരിഗണന ഈ അവസരത്തില്‍, കരുണയുടെ ഈ പരിശുദ്ധ ജൂബിലിവര്‍ഷത്തില്‍, കനിവിന്‍റെ പ്രവൃത്തികളായി ജയില്‍വാസികള്‍ക്കു ലഭിക്കട്ടെ.

രണ്ടുദിവസങ്ങള്‍ക്കുമുമ്പ്, നമ്മുടെ ഗ്രഹത്തിന്‍റെ പരിസ്ഥിതിസംരക്ഷണം പരിഗണിച്ചു കൊണ്ടുള്ള പാരീസ് ഉടമ്പടി പ്രാബല്യത്തില്‍ വന്നു.  ഈ ഇടപെടല്‍ മാനവവംശത്തിനു സൃഷ്ടികുലത്തിന്‍റെ സംരക്ഷണാര്‍ഥം ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍  കഴിയുമെന്നു തെളിയിക്കു ന്നു.  ഇന്നലെ അല്‍ബേനിയായിലെ ഷ്കോദ്രായില്‍ മുപ്പത്തെട്ടു രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിലെ നിരീശ്വര ഭരണകൂടത്തിന്‍റെ മതപീഡനത്തിന്‍റെ ഇരകളായ അവര്‍ ക്രിസ്തുവിനോടും സഭയോടും വിശ്വസ്തരാ യിരിക്കാന്‍വേണ്ടി ജയില്‍വാസവും സഹനവും മരണവും ഏറ്റെടുത്തു. കര്‍ത്താവില്‍ നമ്മുടെ ശക്തി കണ്ടെത്താന്‍ അവരുടെ മാതൃ കകള്‍ നമ്മെ സഹായിക്കട്ടെ.

തുടര്‍ന്ന് തീ൪ഥാടകരായി എത്തിയിരിക്കുന്ന കുടുംബങ്ങളെയും ഇടവകതലത്തിലുള്ള വിവിധ സംഘ ങ്ങളെയും സംഘടനകളെയും വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ തീര്‍ഥാടകരെയും വാത്സല്യപൂ൪വമായ ത൯റെ ആശംസകളറിച്ചു. തനിക്കുവേണ്ടി പ്രാ൪ഥിക്കു ന്നതിനു മറക്കരുതേ എന്നപേക്ഷിച്ചുകൊണ്ട്, എല്ലാവ൪ക്കും ഐശ്വര്യ പൂ൪ണമായ ഒരു ഞായറാഴ്ചയും നല്ല ഉച്ചവിരുന്നും ആശം സിച്ചുകൊണ്ട്, വീണ്ടും കാണാമെന്നു പറഞ്ഞു പാപ്പാ ഞായറാഴ്ചയിലുള്ള പൊതു ദ൪ശനപരിപാടി അവസാനിപ്പിച്ചു. 

 








All the contents on this site are copyrighted ©.