സ്നേഹത്തിന്‍റെ സത്ത പൊറുക്കലാണെന്ന് മാര്‍പ്പാപ്പാ.
മൂന്നുകോടിയിലേറെവരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയാഴ്ച (05/11/16) ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ ഫ്രാന്‍സീസ് പാപ്പാ കണ്ണിചേര്‍ത്ത സാരോപദേശത്തിലാണ് ഇതു കാണുന്നത്.
തെറ്റു മനസ്സിലാക്കാനും അതിനു പ്രതിവിധികാണാനും കഴിവുറ്റ സ്നേഹത്തിന്‍റെ കാതല്‍ മാപ്പുനല്കലാണ് എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
പാപ്പായുടെ ഈ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
All the contents on this site are copyrighted ©. |