2016-11-04 16:03:00

മരണം ജീവന്‍റെ പൂര്‍ണതയിലേക്കുള്ള പ്രവേശനം. ഫ്രാന്‍സീസ് പാപ്പാ.


നവംബര്‍ മാസത്തിലെ ക്രിസ്തീയഭക്തി മരിച്ച വിശ്വാസികളുടെ ഓര്‍മയാചരണത്തിനു സമര്‍പ്പിച്ചിരിക്കുമ്പോള്‍, സഭാസമൂഹം ജീവന്‍ മരണത്തിനുമേല്‍ നേടുന്ന വിജയത്തെക്കുറിച്ച്, അതിലുപരി കര്‍ത്താവുമായുള്ള നിശ്ചിതമായ കണ്ടുമുട്ടലിനെക്കുറിച്ച് അനുസ്മരിക്കുന്ന അവസരമാണിത് എന്നോര്‍ മിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശമാരംഭിച്ചത്.  നമ്മുടെ ഈലോകയാത്രയെ വിധിക്കുന്നവനാണു ദൈവം. കാരുണ്യവും ദയയും നിറഞ്ഞ വിധികര്‍ത്താവാണവിടുന്ന് എന്ന് സങ്കീര്‍ത്തകന്‍ നമ്മെ ഓര്‍മിപ്പി ക്കുന്നുണ്ട്. ഈ അവബോധത്തോടെ, ഇക്കഴിഞ്ഞവര്‍ഷം ഈ ലോകത്തിലെ തങ്ങളുടെ ദിന ങ്ങള്‍ അവസാനിപ്പിച്ചു കടന്നുപോയ കര്‍ദിനാള്‍മാര്‍, മെത്രാന്മാര്‍ എന്നിവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് അള്‍ത്താരയ്ക്കു ചുറ്റും കൂടിയിരിക്കുകയാണ് നാം. നമ്മുടെ പിതാവായ ദൈവത്തിന്‍റെ വിശ്വസ്തസ്നേഹത്തിന്‍ ഒരിക്കല്‍ക്കൂടി അവരെ ഭരമേല്‍പ്പിച്ചുകൊണ്ട് അവര്‍ നല്കിയ ക്രിസ്തീയ, പൗരോഹിത്യസാക്ഷ്യങ്ങളുടെ പുണ്യസ്മരണ നാം നവീകരിക്കുകയാണിവിടെ.

കര്‍ത്താവായ യേശുവിനെ സ്നേഹിച്ചും തിരുസ്സഭയെ ശുശ്രൂഷിച്ചും ഈ സഹോദരങ്ങള്‍ അവരുടെ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞു. പിതാവിന്‍റെ ഭവനത്തിലേക്കുള്ള അവരുടെ വഴി ആരംഭിച്ചത്, നമ്മുടെ വഴി ആരംഭിച്ചതുപോലെതന്നെ, മാമ്മോദീസായിലൂടെ കൃപയാല്‍ നമ്മുടെ കണ്ണുകള്‍ പ്രകാശത്തി ലേക്കു തുറന്ന ദിനത്തിലാണ്. മെത്രാന്മാരും പുരോഹിതരുമെന്ന നിലയിലുള്ള ഇവരുടെ യാത്രയിലെ സുപ്രധാന ചുവടുവയ്പു നടത്തിയത്, പൗരോഹിത്യസ്വീകരണസമയത്ത് അവര്‍ ഇതാ ഞാന്‍ എന്നു ച്ചരിച്ച നിമിഷമാണ്. പിതാവിന്‍റെ കരങ്ങളില്‍ തന്‍റെ ആത്മാവിനെ സമര്‍പ്പിച്ച യേശുവിനോടു ചേര്‍ന്ന് (ലൂക്കാ 23,46)  മരണസമയത്തും അവസാനമായി അവര്‍ ഉച്ചരിച്ച വാക്ക് ഇതാ ഞാന്‍ എ ന്നാണ്.  കരുണയും ക്ഷമയുമാകുന്ന ദൈവത്തിന്‍റെ നാമത്തില്‍, അവരുടെ കരങ്ങള്‍ അനുഗ്രഹിച്ചു, പാപങ്ങള്‍ മോചിച്ചു.  അവരുടെ വാക്കുകള്‍ അനേകര്‍ക്ക് ആശ്വാസമായി, അനേകരുടെ കണ്ണുനീരൊപ്പി. ദൈവത്തിന്‍റെ അറുതിയില്ലാത്ത നന്മയ്ക്കും അനന്തമായ കരുണയ്ക്കും അവരുടെ സാന്നി ധ്യം സാക്ഷ്യമായി.  ക്രിസ്തുവിന്‍റെ മരണ ത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ഓര്‍മയാചരിക്കുന്ന ഈ വിശുദ്ധ ബലിയില്‍ വിശ്വാസത്തില്‍ നമ്മുടെ സഹോദരരും പിതാക്കന്മാരു മായ ഇവരിലൂടെ നമുക്കു ലഭിച്ച എല്ലാ നന്മകളെയുമോര്‍ത്ത് നമുക്കു ദൈവത്തെ സ്തുതിക്കാം. ക്രിസ്തുവിന്‍റെ പെസഹാ രഹസ്യ ങ്ങളുടെ വെളിച്ചത്തില്‍, അവരുടെ മരണം ജീവന്‍റെ പൂര്‍ണതയിലേക്കുള്ള പ്രവേശനമാണ്.  ഇതേ പ്രകാശത്തില്‍, മരിച്ചുപോയ ന മ്മുടെ സഹോദരങ്ങള്‍ നമ്മില്‍നിന്നു വേര്‍പെട്ടുവെങ്കിലും ക്രിസ്തുവിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ശക്തിയാല്‍, അതിനെക്കാള്‍ ആഴത്തില്‍ നമ്മെ അവരോട് ഐക്യപ്പെടുത്തുകയാണ്, അവരോട് അടുത്തായിരിക്കുന്ന അനുഭവത്തില്‍ നമ്മെ നിലനിര്‍ത്തുകയാണ്.

വത്തിക്കാന്‍ ബസിലിക്കായില്‍ നവംബര്‍ നാലാംതീയതി 11.30-നാണ് ഇക്കഴിഞ്ഞ വര്‍ഷത്തില്‍ മരണമടഞ്ഞ കര്‍ദിനാള്‍മാര്‍ക്കും മെത്രാന്മാര്‍ക്കുമായുള്ള വി. ബലിയില്‍ മറ്റനേകം കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും സഹകാര്‍മികരായിരുന്നു. 








All the contents on this site are copyrighted ©.