2016-10-28 13:54:00

സുഡാനിലെ ക്രൈസ്തവസഭാ നേതാക്കള്‍ പാപ്പായെ സന്ദര്‍ശിച്ചു


പൊതുനന്മ പരിപോഷിപ്പിക്കാനും വ്യക്തിമാഹാത്മ്യം സംരക്ഷിക്കാനും ബലഹീനര്‍ക്ക് സംരക്ഷണമേകാനും, സംഭാഷണ-അനുരഞ്ജന സംരംഭങ്ങള്‍ പരിപോഷിപ്പിക്കാനും സുഡാനിലെ ക്രൈസ്തവസഭകള്‍ സംഘാതമായി നടത്തുന്ന പരിശ്രമങ്ങളില്‍ മാര്‍പ്പാപ്പാ സന്തുഷ്ടി പ്രകടിപ്പിക്കുന്നു.

 സുഡാനിലെ കത്തോലിക്ക അകത്തോലിക്ക സഭാനേതാക്കളെ വ്യാഴാഴ്ച (27/10/16) വത്തിക്കാനില്‍ സ്വീകരിച്ച വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ സംതൃപ്തി രേഖപ്പെടുത്തിയത്.

കത്തോലിക്കാസഭയുടെയും  സുഡാനിലെ എപ്പിസ്ക്കോപ്പല്‍ സഭയുടെയും ദക്ഷിണ സുഡാനിലെ പ്രെസ്ബിറ്റേറിയന്‍ സഭയുടെയും പ്രതിനിധികളാണ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.

സമാഗമത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയുമായ ഒരു സംസ്കൃതിയുടെ പരിപോഷണത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി സഹകരണാരുപിയോടെ ക്രൈസ്തവസഭകള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഈ കൂടിക്കാഴ്ചാവേളയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.

പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം, പ്രസ് ഓഫീസ് ആണ് ഒരു പത്രക്കുറിപ്പിലൂടെ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

 








All the contents on this site are copyrighted ©.