2016-10-28 13:28:00

സമര്‍പ്പിതജീവിതം: ആദ്ധ്യാത്മിക മൂലധനം - പാപ്പാ


സമര്‍പ്പിതജീവിത സമൂഹങ്ങള്‍ക്കുള്ള  നീതിപൂര്‍വ്വമായ സ്വയംഭരണാവകാശത്തെയും ഇളവിനെയും ഒറ്റപ്പെട്ടുനില്ക്കലും സ്വാതന്ത്ര്യവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് മാര്‍പ്പാപ്പാ സമര്‍പ്പിതരെ ഓര്‍മ്മിപ്പിക്കുന്നു.

സമര്‍പ്പിതജീവിത സാഥാപനങ്ങള്‍ക്കും  അപ്പസ്തോലികജീവിതസമൂഹങ്ങള്‍ക്കും വേണ്ടിയുള്ള സംഘം റോമില്‍ ഒക്ടോബര്‍ 28 വെള്ളി മുതല്‍ 30 ഞായര്‍ വരെ  സംഘടിപ്പിക്കപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നവരടങ്ങിയ 200 ഓളം പേരുടെ ഒരു സംഘത്തെ വെള്ളിയാഴ്ച (28/10/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സമര്‍പ്പിത ജീവിതത്തിന്‍റെ സിദ്ധിപരമായ സ്വാതന്ത്ര്യവും സാര്‍വ്വത്രികതയും വൈക്തികസഭയിലും ആവിഷ്കൃതമാകത്തക്കവിധം നീതിപൂര്‍വ്വകമായ സ്വയംഭരണാവകാശവും ഇളവും, അവയുള്ള സമര്‍പ്പിതജീവിത സമൂഹങ്ങള്‍, ജീവിക്കേണ്ടത് പൂര്‍വ്വോപരി ഇന്ന് ആവശ്യമായിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ക്രിസ്തുവിന്‍റെ ഗാത്രത്തിനുമുഴവന്‍ നന്മയുണ്ടാകുന്നതിന് സംഭാവനയേകുന്ന ആദ്ധ്യാത്മിക മൂലധനമാണ് സമര്‍പ്പിത ജീവിതം എന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനം അനുസ്മരിച്ച പാപ്പാ തങ്ങള്‍ പൂട്ടിവച്ച നിധിയല്ല മറിച്ച് ക്രിസ്തുവാകുന്ന കേന്ദ്രബിന്ദുവിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സഭാഗാത്രത്തിലെ കാണപ്പെടുന്ന ഘടകമാണെന്ന് സമര്‍പ്പിതര്‍ ഓര്‍ക്കണമെന്ന് പറഞ്ഞു.

പുതിയ സമര്‍പ്പിതജീവിതസമൂഹങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ചു സൂചിപ്പിക്കവെ പാപ്പാ ഇടയന്മാരുടെയും സമര്‍പ്പിതരുടെയും പരസ്പര ധാരണയുടെയും സഹകരണത്തിന്‍റെയും ആവശ്യകത ഊന്നിപ്പറയുകയും നാമെല്ലാവരും സേതുബന്ധങ്ങള്‍ തീര്‍ക്കാന്‍ വിളിക്കപ്പെട്ടവരാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.