2016-10-28 13:37:00

പ്രാര്‍ത്ഥിക്കുന്ന യേശു നമ്മുടെ അടിസ്ഥാനം-പാപ്പാ


പ്രാര്‍ത്ഥിക്കുന്ന യേശു ആണ് നമ്മുടെ സുരക്ഷയും അടിസ്ഥാനവും മൂലക്കല്ലുമെന്ന് പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലുള്ള കപ്പേളയില്‍ വെള്ളിയാഴ്ച (28/10/16) പ്രഭാത ദിവ്യബലിമദ്ധ്യേ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ലൂക്കായുടെ സുവിശേഷം ആറാം അദ്ധ്യായം 12 മുതല്‍ 19 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, രാത്രി മുഴുവന്‍ യേശു ഒരു മലയില്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുന്ന സംഭവം ആയിരുന്നു പാപ്പായുടെ ഈ വചനവിശകലനത്തിന് ആധാരം.

യേശു നമുക്കായി, എനിക്കായി പ്രാര്‍ത്ഥിക്കുന്നു എന്ന് നമുക്കെല്ലാവര്‍ക്കും  പറയാന്‍ സാധിക്കുമെന്നും യേശുവിന്‍റെ ജീവിതം മുഴുവന്‍, കുരിശില്‍ വരെ പ്രാര്‍ത്ഥനയായിരുന്നുവെന്നും പാപ്പാ പറഞ്ഞു.  

 








All the contents on this site are copyrighted ©.