2016-10-28 13:59:00

പാപ്പാ സുഢാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു.


സുഢാന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മാര്‍പ്പാപ്പാ വെളിപ്പെടുത്തിയെന്ന് അന്നാട്ടിലെ ജുബ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് പൗളീനൊ ലുകുടു ലോറൊ.

വത്തിക്കാനില്‍ വ്യാഴാഴ്ച (27/10/16) ഫ്രാന്‍സീസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയ ക്രൈസ്തവനേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ഈ കുടിക്കാഴ്ചാനന്തരം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.

തങ്ങളോടൊപ്പമുണ്ടെന്നും തങ്ങളോടൊപ്പം വേദനിക്കുകയും ജീവിക്കുകയും ചെയ്യുന്നുവെന്നും തനിക്ക് സുഡാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്നും പാപ്പാ തങ്ങളോടു പറഞ്ഞുവെന്ന് ആര്‍ച്ചബിഷപ്പ് ലോറൊ വെളിപ്പെടുത്തി.

യുദ്ധത്തിന്‍റെയും മരണത്തിന്‍റെയും കൊലപാതകത്തിന്‍റെയും വേദിയാണ് സുഡാനെന്നും അവസ്ഥ പരിതാപകരമാണെന്നും ഭരണകൂടം ഇല്ലാത്ത ഒരു പ്രതീതിയാണ് ജനങ്ങള്‍ക്കനുഭവപ്പെടുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.








All the contents on this site are copyrighted ©.