2016-10-28 13:45:00

ദൈവികാരാധനയ്ക്കും കൂദാശകള്‍ക്കുമായുള്ള സംഘത്തില്‍ നിയമനങ്ങള്‍


മേഘാലയിലെ ഷില്ലോംഗ് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ഡോമിനിക് ജാലയെ മാര്‍പ്പാപ്പാ ദൈവികാരാധനയ്ക്കും കൂദാശകള്‍ക്കുമായുള്ള സംഘത്തിലെ അംഗമായി നാമനിര്‍ദ്ദേശം ചെയ്തു.

ഫ്രാന്‍സീസ് പാപ്പാ ഈ സംഘത്തില്‍ പുതിയ അംഗങ്ങളായി വെള്ളിയാഴ്ച (28/10/16) ചേര്‍ത്ത 25 പേരില്‍ ഒരാള്‍ ആണ് ആര്‍ച്ച്ബിഷപ്പ് ഡോമിനിക് ജാല.

പുതിയ 25 അംഗങ്ങളില്‍ 10 പേര്‍ കര്‍ദ്ദിളന്മാരും ശേഷിച്ച പതിനഞ്ചു പേര്‍ ആര്‍ച്ചുബിഷപ്പുമാരും ബിഷപ്പുമാരും ആണ്.








All the contents on this site are copyrighted ©.