2016-10-22 12:56:00

പരിശുദ്ധ സിംഹാസനവും ബെനിനും ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു


പരിശുദ്ധ സിംഹാസനവും പശ്ചിമാഫ്രിക്കന്‍ നാടായ ബെനിനും ഒരു ഉടമ്പടിയില്‍ വെള്ളിയാഴ്ച (21/10/16) ഒപ്പുവച്ചു.

ബെനിനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാസഭയെ അനുവദിക്കുന്നതാണ് ഈ ഉടമ്പടി.

പരിശുദ്ധസിംഹാസനത്തിനു വേണ്ടി ബെനിനലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് ബ്രയന്‍ ഉദയ്ഗ്വേയും ബെനിനു വേണ്ടി അന്നാടിന്‍റെ വിദേശകാര്യമന്ത്രി ഔറേലിയെന്‍ അഗ്ബെനോണ്‍ചിയുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്.

 








All the contents on this site are copyrighted ©.