2016-10-22 12:52:00

അജാതശിശുക്കള്‍ ദൈവത്തിന്‍റെ ഛായ


അജാതശിശുക്കളുള്‍പ്പടെയുള്ള വ്യക്തികള്‍ ദൈവത്തിന്‍റെ ഛായയാണെന്ന് ഫ്രാന്‍സീസ് പാപ്പാ.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച (21/10/16) തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

ആതുരരും നിര്‍ദ്ധനരും, അതുപോലെതന്നെ, അജാതശിശുക്കളും ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ടവരും അത്യധിക ആദരവിന് യോഗ്യരുമാണ് എന്നാണ് ലത്തീനും അറബിയും ആംഗലവുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമായ പാപ്പായുടെ  വെള്ളിയാഴ്ചത്തെ ട്വിറ്റര്‍ സന്ദേശം.








All the contents on this site are copyrighted ©.