2016-10-19 20:28:00

സമ്പദ്ഘടന മനുഷ്യകേന്ദ്രീകൃതമാകണം - കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍


മനുഷ്യനെ അവഗണിക്കുന്ന സമ്പദ്ഘടന ഉപേക്ഷിക്കണമെന്ന്, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്,

(മാനവവികസനത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്) കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.

ഒക്ടോബര്‍ 19-ാം തിയതി ബുധനാഴ്ച റോമില്‍ ആരംഭിച്ച ഇറ്റലിയിലെ ലഘുനിക്ഷേപകരുടെയും വായ്പ  ബാങ്കുകളുടെയും ദേശീയ സംഗമത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.

സമൂഹത്തെ കൊല്ലുന്ന സമ്പദ്ഘടനയെക്കുറിച്ച് പ്രതിപാദിച്ച വത്തിക്കാന്‍റെ പ്രതിനിധി, ലാഭേച്ഛയ്ക്കപ്പുറം മനുഷ്യന്‍റെ ദീര്‍ഘകാല നന്മ ലക്ഷ്യംവയ്ക്കുന്ന സാമ്പത്തിക പദ്ധതികളാണ് ആവശ്യമെന്ന് പ്രസ്താവിച്ചു,  ചുരുങ്ങിയ സമയത്തിനുള്ളില്‍ ലാഭം കൊയ്യാന്‍ ഇറങ്ങുന്നവര്‍ താല്ക്കാലിക ലക്ഷ്യത്തോടെ സമൂഹത്തില്‍ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുകയും, കടക്കെണി വളര്‍ത്തുകയുമാണ് ചെയ്യുതെന്ന് ചൂണ്ടിക്കാട്ടി.

ദീര്‍ഘവീക്ഷണമില്ലാത്തവര്‍ താല്ക്കാലിക ലഭംകൊയ്യുമെങ്കിലും  തലമുറകളെ അധോഗതിയില്‍ ആഴ്ത്തുമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഉദ്ബോധിപ്പിച്ചു.  ലോകം നേരിടുന്ന മാനവികതയുടെ ഇന്നിന്‍റെ ദുരന്തങ്ങളായ വിശപ്പ്, ദാരിദ്ര്യം, കാലാവസ്ഥക്കെടുതി, കുടിയേറ്റം എന്നിവയ്ക്കു പിന്നില്‍ സുസ്ഥിതിയില്ലാത്ത സാമ്പത്തിക വ്യവസ്ഥിതികളും, മനുഷ്യന്‍റെ ആര്‍ത്തിയും ലാഭേച്ഛയുമാണെന്ന്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമ്മേളനത്തോട് ആഹ്വാനംചെയ്തു

(EG-55).








All the contents on this site are copyrighted ©.