2016-10-15 13:16:00

മേഘാലയിലെ രണ്ടു രൂപതകളില്‍ പുതിയ നിയമനങ്ങള്‍


മേഘാലയ സംസ്ഥാനത്തിലെ കത്തോലിക്കാസഭയില്‍ പാപ്പാ ശനിയാഴ്ച (15/10/16) രണ്ടു പുതിയ നിയമനങ്ങള്‍ നടത്തി.

പ്രസ്തുത സംസ്ഥാനത്തിലെ ജോവ്വായി രൂപതയുടെ പുതിയ ഭരണസാരഥിയായി ബിഷപ്പ് വിക്ടര്‍ ലിന്തൊയെ ഫ്രാന്‍സീസ് പാപ്പാ നാമനിര്‍ദ്ദേശം ചെയ്തു.

മേഘാലയിലെ തന്നെ നോംങ്സ്റ്റോയിന്‍ രൂപതയുടെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബിഷപ്പ് വിക്ടര്‍ ലിന്തൊ.

ഇതോടെ മെത്രാനില്ലാതായിരിക്കുന്ന നോംങ്സ്റ്റോയിന്‍ രൂപതയുടെ “അപ്പസ്തോലിക് അട്മിനിസ്ട്രേറ്റര്‍” ആയി മേഖാലയിലെ ഷില്ലോങ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഡോമിനിക് ജാലയെ പാപ്പാ നിയമിക്കുകയും ചെയ്തു








All the contents on this site are copyrighted ©.