2016-10-15 13:05:00

ജീവിതം മെച്ചപ്പെടുത്താന്‍ പ്രാര്‍ത്ഥിക്കുക


ദൈവത്തോടു കൂടുതല്‍ അടുത്തായിരിക്കുന്നതിനായി കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍ ആവിലായിലെ വിശുദ്ധ ത്രേസ്യ നമ്മെ ക്ഷണിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ തിരുന്നാള്‍ അനുവര്‍ഷം ഒക്ടോബര്‍ 15 ന് തിരുസഭ ആചരിക്കുന്ന പശ്ചാത്തലത്തില്‍ ഈ തിരുന്നാള്‍ ദിനമായിരുന്ന ശനിയാഴ്ച തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച സന്ദേശത്തിലാണ് അത്യധികമായ ഈ പ്രാര്‍ത്ഥനയുടെ ആവശ്യകതയെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നത്.

ലത്തീനും അറബിയും ആംഗലവുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമായ, പാപ്പായുടെ, ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:

ദൈവത്തോടു കൂടുതല്‍ അടുത്തായിരിക്കുന്നതിനും നമ്മു‌ടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ടി പൂര്‍വ്വാധികം പ്രാര്‍ത്ഥിക്കുന്നതിന് ഇന്ന് ആവിലായിലെ വിശുദ്ധ ത്രേസ്യ നമ്മെ ക്ഷണിക്കുന്നു.

 








All the contents on this site are copyrighted ©.