2016-10-14 14:10:00

തായ് ലാന്‍റിന്‍റെ രാജാവ് ഭൂമിബോലിന് പാപ്പായുടെ ആദരാഞ്ജലി


തായ് ലാന്‍റിന്‍റെ രാജാവ് ഭൂമിബോല്‍ അതുല്യതേജിന്‍റെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖരപ്പെടുത്തി.

തായ് ലാന്‍റിന്‍റെ പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒ ചയ്ക്കയച്ച അനുശോചന സന്ദേശത്തില്‍ ഫ്രാന്‍സീസ് പാപ്പാ, അന്തരിച്ച രാജാവ് ഭൂമിബോലിന്‍റെ  വിജ്‍ഞാനത്തിന്‍റെയും ശക്തിയുടെയും വിശ്വസ്തതയുടെയും പൈതൃകത്തിനുള്ള ആദരവായി സമാധാനത്തിന്‍റെ പാതയില്‍ ഒത്തൊരുമിച്ചു മുന്നേറാന്‍ തായ് ജനതയ്ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

70 വര്‍ഷം തായ് ലാന്‍റിന്‍റെ രാജസിംഹാസനം അലങ്കരിച്ച ഭൂമിബോല്‍ രാജാവ് എണ്‍പത്തിയെട്ടാമത്തെ വയസ്സില്‍ വ്യാഴാഴ്ചയാണ് (13/10/16) മരണമടഞ്ഞത്.








All the contents on this site are copyrighted ©.