2016-10-14 14:26:00

ഗ്രാമീണ വനിതകള്‍ക്കായുള്ള അന്താരാഷ്ട്രദിനം


ഗ്രാമീണ വനിതകള്‍ക്കായുള്ള അന്താരാഷ്ട്രദിനം ഈ ശനിയാഴ്ച (15/10/16) ആചരിക്കപ്പെടുന്നു.

ഐക്യരാഷ്ട്രസഭ 2008 ല്‍ പ്രഖ്യാപിച്ച ഈ ദിനം അനുവര്‍ഷം ഒക്ടോബര്‍ 15 നാണ് ആചരിക്കപ്പെടുന്നത്.

കാര്‍ഷികരംഗത്ത് സ്ത്രീകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം.

കാര്‍ഷികമേഖലിയില്‍ 43 ശതമാനം മാനവശേഷി ഗ്രാമീണവനിതകളാണെന്നും അവര്‍ ഗ്രാമീണ സമ്പദ്ഘടനയ്ക്കും കുടുംബക്ഷേമത്തിനും സാരമായ സംഭാവനയേകുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്നു.

ഒപ്പം, വികസ്വരനാടുകളില്‍ കാര്‍ഷികമേഖലയില്‍ സ്ത്രീകള്‍ ചൂഷണത്തിനിരകളാകുന്നുണ്ടെന്നും അവര്‍ വിവേചനത്തിനരകളാകകുകയും അവര്‍ക്ക്  അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തുന്നു.

 








All the contents on this site are copyrighted ©.