2016-10-14 14:05:00

കാപട്യം ആന്തിരക പിളര്‍പ്പ്


വചനപ്രവൃത്തികള്‍ തമ്മില്‍ വലിയ അന്തരം കാണിക്കുന്നതായ കാപട്യം വെടിഞ്ഞ് പ്രവൃത്തികളുടെയും സുതാര്യതയുടെയും പാതയില്‍ ചരിക്കേണ്ടതിന്‍റെ  ആവശ്യകതയെക്കുറിച്ച്  മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഭയം കൂടാതെ സാക്ഷ്യമേകാനും, ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിക്കാനും യേശു ശിഷ്യന്മാരെ ഉപദേശിക്കുന്ന സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 1 മുതല്‍ 7 വരെയുള്ള വാക്യങ്ങള്‍ അവലംബമാക്കി ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (14/10/16) പ്രഭാതദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു.

പതിവുപോലെ വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിത്തിലെ കപ്പേളയിലായിരുന്നു ദിവ്യപൂജ.

 നാം നല്ല പുളിപ്പുകൊണ്ടാണോ അതോ ദുഷിച്ച പുളിപ്പുകൊണ്ടാണോ വളരുന്നതെന്ന് ആത്മശോധനചെയ്യേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ പാപ്പാ നമ്മുടെ ചെയ്തികളുടെയും പ്രാര്‍ത്ഥനയുടെയും ചൈതന്യം എന്താണെന്ന് സ്വയം ചോദിക്കാന്‍ ആഹ്വാനം ചെയ്തു.

കാപട്യം ആന്തിരകമായ പിളര്‍പ്പാണെന്നും അത് ഒരു കാര്യം പറയുകയും വേറൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

 കാപട്യമുള്ളവന്‍ ദ്വിവദനനാണെന്നും വാക്കുകള്‍ കൊണ്ട് സകലതും ചെയ്തു കഴിഞ്ഞു എന്നു കരുതുന്നവനാണെന്നും കുറ്റപ്പെടുത്തിയ പാപ്പാ വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.