2016-10-12 17:57:00

ആഗോളസഭയിലെ നാലു ധ്യന്യാത്മാക്കള്‍ : ഡിക്രി പ്രസിദ്ധപ്പെടുത്തി


വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ സമര്‍പ്പിച്ച നാമകരണനടപടി ക്രമങ്ങള്‍ സംഭബന്ധിച്ച ദൈവദാസരുടെ രേഖകള്‍ പരിശോധിച്ച് ​അംഗീകരിച്ചതിനു ശേഷമാണ് നാലു ധന്യരുടെ പേരുവിവരം വത്തിക്കാന്‍ ഒക്ടോബര്‍ 11-ാം തിയതി ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തിയത്.

  1. ഇറ്റലിക്കാരിയായ ദൈവദാസി,  മരിയ തെരേസാ  സ്പിനേലി 1789-1850. അഗസ്തീനിയന്‍ സഹോദരിമാര്‍ എന്ന് അറിയപ്പെടുന്ന യേശുവിന്‍റെയും മറിയത്തിന്‍റെയും ദാസിമാരുടെ സന്ന്യാസ സഭാസ്ഥാപകയാണ്.
  1. ദൈവദാസന്‍ ലൂയിജി സമ്പ്രാനോ ബ്ലാങ്കോ, സ്പെയിന്‍കാരനായ വൈദികനും, ‘ഹോഗാര്‍ ദെ നാസറത്ത്’ നസ്രത്തിലെ പ്രേഷിതര്‍ എന്ന അല്‍മായ സംഘടനയുടെ സ്ഥാപകനുമാണ് (1909-1983).
  1. സ്പെയിന്‍കാരനും ഈശോസഭാംഗവുമായ ദൈവദാസന്‍, തിബൂര്‍സിയോ അര്‍നായിസ്  മൂഞ്ഞൂസ് (1865-1926).
  1. ഇറ്റലിക്കാരിയും, ക്ലരിസ്റ്റ് സഭാംഗവുമായ ദൈവദാസി മരീയ കോണ്‍സ്റ്റന്‍സ് പാനസ് (അഞ്ഞേസെ പാസിഫിക) (1896-1963).

മേല്പറഞ്ഞവരുടെ വീരോചിത പുണ്യങ്ങള്‍ ​അംഗീകരിച്ച് ഡിക്രിയില്‍ പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ചതോടെയാണ് സഭയിലെ ഈ നാലു ദൈവദാസര്‍ ധന്യരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.

 








All the contents on this site are copyrighted ©.