2016-10-08 13:33:00

ബിഷപ്പ് മിഗേല്‍ ഗിസോത്ത് സിങ്കപ്പൂര്‍-തയ്വ്വാന്‍ സന്ദര്‍ശനത്തിന്


മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ഒരു പ്രതിനിധിസംഘം സിങ്കപ്പൂരും തയ്വ്വാനും സന്ദര്‍ശിക്കും.

ഈ പൊന്തിഫിക്കല്‍ സമിതിയുടെ കാര്യദര്‍ശി ബിഷപ്പ് മിഗേല്‍ ആംഹെല്‍ അയൂസൊ ഗിസോത്തും ഉപകാര്യദര്‍ശിയായ വൈദികന്‍ ഇന്തുനില്‍ കൊടുത്തുവക്കും ഉള്‍പ്പെടുന്ന ഈ രണ്ടംഗ പ്രതിനിധി സംഘത്തിന്‍റെ ഈ സന്ദര്‍ശനം ഈ മാസം 12 മുതല്‍ 17 വരെ (12-17/10/16) ആയിരിക്കും.

മതാന്തരസംവാദപരിപോഷണ ദൗത്യവുമായി 12 മുതല്‍ 14 വരെ സിങ്കപ്പൂരില്‍ തങ്ങുന്ന ഈ പ്രതിനിധിസംഘം പതിനാലാം തിയതി തയ്വ്വാനിലേക്കു പുറപ്പെടും.

തയ്വ്വാനില്‍, ക്രൈസ്തവ താവോയിസ്റ്റ് പ്രഥമസമ്മേളനത്തില്‍ ഈ സംഘം പങ്കെടുക്കും.ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ സംയുക്തസമിതിയുടെ FABCയുടെ മതാന്തരസംവാദത്തിനായുള്ള സമിതിയുടെ അദ്ധ്യക്ഷനായ വസായി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഫെലിക്സ് മച്ചാദൊയും ഉള്‍പ്പെടുന്നു. 








All the contents on this site are copyrighted ©.