2016-10-07 16:24:00

വൈവിദ്ധ്യങ്ങളെ മറികടന്ന ആംഗ്ലിക്കന്‍-കത്തോലിക്ക കൂട്ടായ്മ


പരിശുദ്ധ കുര്‍ബ്ബാന, സ്ത്രീകളുടെ പൗരോഹിത്യം എന്നിങ്ങനെ നൂറ്റാണ്ടുകളായുള്ള കൗദാശികമായ വിയോജിപ്പുകള്‍ നിലനില്‍ക്കെ മാനവിക സേവനത്തിന്‍റെ മേഖയില്‍ കത്തോലിക്ക-ആംഗ്ലിക്കന്‍ കൂട്ടായ്മ കൈകോര്‍ത്തു നില്ക്കും. റോമിലെ ആംഗ്ലിക്കന്‍ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ആര്‍ച്ചുബിഷപ്പ് ഡേവിഡ് മോക്സണ്‍ ഒക്ടോബര്‍ 5-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആംഗ്ലിക്കന്‍ കത്തോലിക്ക സമൂഹങ്ങളുടെ യോജിപ്പിന്‍റെയും വിയോജിപ്പിന്‍റെയും ഉള്‍പ്പൊരുളുകളെക്കുറിച്ച് സംസാരിച്ചത്.  

പരിശുദ്ധ കുര്‍ബ്ബാനയിലെ ഉന്നതതല ആത്മീയകൂട്ടായ്മ ഇരുസഭകളും തമ്മില്‍ ഇല്ലാതിരിക്കെ, ജ്ഞാനസ്നാനത്തെ പൊതുവായ കൗദാശീക കൂട്ടായ്മ മുന്നോടുള്ള നവമായ പ്രയാണത്തില്‍ ആധാരമാക്കും. സ്ത്രീകളുടെ പൗരോഹിത്യംപോലുള്ള ഐക്യത്തിനു വിരുദ്ധമായ വൈവിദ്ധ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടും അംഗീകരിച്ചുകൊണ്ടാണ് നവമായ സഭൈക്യകൂട്ടായ്മയുടെ പൊതുമാനങ്ങള്‍ തേടുന്നത്.

ആഗോളപ്രതിസന്ധികളായ നീത-സമാധാന കാര്യങ്ങള്‍, കുടിയേറ്റം മനുഷ്യക്കടത്ത് കാലാവസ്ഥ വ്യതിയാനം എന്നിവയെ നേരിടുന്നതില്‍ ഇരുപക്ഷവും കൈകോര്‍ത്തു നില്ക്കും.  ഇരുപക്ഷത്തിനും സ്വീകാര്യമായ ഘടകങ്ങളുടെ ബലത്തില്‍ ഊന്നിക്കൊണ്ട് മുന്നോട്ടു ഗമിക്കുന്ന  പാപ്പാ ഫ്രാന്‍സിസിന്‍റെ ബഹിര്‍മുഖമായ സഭൈക്യ പരിശ്രമമാണിതെന്ന് (Extroverted Ecumensim) ആര്‍ച്ചുബിഷപ്പ് ഡോക്സണ്‍ വിശേഷിപ്പിച്ചു. ഉദാഹരണത്തിന്, കാരുണ്യവധം, ജീവന്‍ ശാസ്ത്രം സാങ്കേതികത എന്നവയും  ഇരുപക്ഷവും തമ്മിലുള്ള കണ്ണിചേരലിന്‍റെ തട്ടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുവിശേഷപ്രഘോഷണമെന്ന സമുന്നതമായ ലക്ഷ്യം സഭൈക്യത്തിനുള്ള ഏറ്റവും സമുന്നതായ നിയോഗമാണ്.

മലകയറ്റം ക്ലേശകരമാണെങ്കിലും കയറി എത്തേണ്ട ഇടം അല്ലെങ്കില്‍ ഉച്ചകോടി ശ്രേഷ്ഠവും സമാരാധ്യവും സമുന്നതവും എന്നു മനസ്സിലാക്കിയാല്‍ ക്ലേശങ്ങള്‍ മറികടന്നും മുന്നേറുന്നതാണ് വിജയം. അതിനാല്‍ ആര്‍ച്ചുബിഷപ്പ് വെല്‍ബിയുടെ പാപ്പാ ഫ്രാന്‍സിസിന്‍റെയും നേതൃത്വത്തിലുള്ള ദ്വിദിന ആംഗ്ലിക്കന്‍-കത്തോലിക്കാ സംഗമം ഏറെ പ്രത്യാശപൂര്‍ണ്ണമാണ്. സംഗമത്തെ തുടര്‍ന്ന് യാഥാര്‍ത്ഥ്യമായ സംയുക്ത പ്രഖ്യാപനവും, വത്തിക്കാനിലേയ്ക്കുള്ള പ്രഥമ ആംഗ്ലിക്കന്‍ അംബാസിഡറിന്‍റെ നിയമനവും, ഐക്യത്തിനായുള്ള തുടര്‍-പദ്ധതികളാണെന്ന് ആര്‍ച്ചുബിഷപ്പ് മോക്സണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.