2016-09-25 15:27:00

നിസംഗതയ്ക്കെതിരെ ഐക്യദാര്‍ഢ്യം പ്രകടമാക്കാം : Twitter@pontifex


പരക്കെ കാണുന്ന നിസംഗതയുടെ പ്രലോഭനത്തിനും മനോഭാവത്തിനും എതിരെ ലോകം ഇന്ന് കൂട്ടായ്മയുടെ കൃത്യമായ പ്രവൃത്തികളിലേയ്ക്കു തിരിയണം.

സെപ്തംബര്‍ 25-ാം തിയതി ഞായറാഴ്ച @pontifex എന്ന ട്വിറ്ററിലാണ് ലോകത്തു കാണുന്ന നിസംഗതയ്ക്കെതിരെ ഐക്യദാര്‍ഢ്യത്തിന്‍റ സന്ദേശം പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത്.  രാവിലെ പ്രാദേശിക സമയം 10.30-ന് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ മതാദ്ധ്യപകര്‍ക്കൊപ്പം പാപ്പാ ബലിയര്‍പ്പിച്ചു. മതാദ്ധ്യാപകരുടെ കാരുണ്യത്തിന്‍റെ ജൂബിലി ആഘോഷമായിരുന്നു വത്തിക്കാനില്‍. 20,000-ല്‍ ഏറെ മതാദ്ധ്യാപകര്‍ ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നുമായി സമ്മേളിച്ചിരുന്നു.

ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു. ലാസറിന്‍റെയും ധനവാന്‍റെയും കഥയെ (ലൂക്കാ 16, 19-31) കേന്ദ്രീകരിച്ചുള്ള പ്രഭാഷണമായിരുന്നു. സഹോദരങ്ങളോട്, വിശിഷ്യ നമ്മില്‍ എളിയവരോട് നിസംഗത കാണിക്കരുതെന്ന് സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു.  വചനസമീക്ഷയുടെ ചുവടുപിടിച്ചായിരുന്നു ദിവ്യബലിക്കുശേഷം പാപ്പായുടെ ട്വിറ്റര്‍ പുറത്തുവന്നത്.

അറബി, ചൈനീസ്, ഇംഗ്ലിഷ്, ഫ്രഞ്ച് ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ ഒന്‍പത് ഭാഷകളില്‍ അനുദിന ജീവിതത്തിന് സഹായകമാകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്തെ ശ്രദ്ധേയനായ ആത്മീയ നേതാവാണ് പാപ്പാ ഫ്രാന്‍സിസ്.

The world needs concrete signs of solidarity, especially before the temptation of indifference.

Le monde a besoin de signes concrets de solidarité, surtout face à la tentation de l’indifférence.

إن العالم بحاجة لعلامات تضامن ملموسة، لاسيما إزاء تجربة اللامبالاة.

 

 








All the contents on this site are copyrighted ©.