2016-09-10 13:17:00

വത്തിക്കാന്‍ ക്രിക്കറ്റ് ക്ലബ്


വത്തിക്കാന്‍റെ സെന്‍റ് പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ് ബ്രിട്ടനില്‍ പര്യടനം ആരംഭിക്കുന്നു.

പതിനൊന്നാം തിയതി ഞായറാഴ്ച(11/09/16) മുതല്‍ ഇരുപതാം തിയതി ചൊവ്വാഴ്ച (20/09/16) വരെ നീളുന്നതാണ് ഈ പര്യടനം.

വിശ്വാസ പര്യടനത്തിന്‍റെ വത്തിക്കാന്‍ വെളിച്ചം” എന്ന ശീര്‍ഷകത്തിലുള്ള ഈ പര്യടനം സംഘടിപ്പിക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യ പര്യടനം 2014 സെപ്ററംബറില്‍ ആയിരുന്നു.

റോമിലെ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലകളില്‍ പഠനം നടത്തുന്ന ഭാരതീയരും പാക്കിസ്ഥാന്‍കാരും ബ്രിട്ടീഷുകാരുമുള്‍പ്പടെയുള്ള വൈദികരും, ശെമ്മാശ്ശന്മാരും വൈദികാര്‍ത്ഥികളും അടങ്ങിയതാണ്‍ വത്തിക്കാന്‍റെ ക്രിക്കറ്റ് ക്ലബ്.

 മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും മദ്ധ്യേ പാലങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ 2014 ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ ക്ലബ്. ഇതിനു മുന്‍കൈയ്യെടുത്തത് ആസ്ത്രേലിയ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ച സ്ഥാനപതി ജോണ്‍ മക്കാര്‍ത്തി ആണ്.

മതാന്തര എക്യുമെനിക്കല്‍ ക്രിക്കറ്റ് മത്സരമാണ് ഈ പര്യടനത്തില്‍ നടക്കുക. വത്തിക്കാന്‍ ക്ലബ്, മുസ്ലീങ്ങളുമായും ഹിന്ദുക്കളുമായും ബുദ്ധമതാനുയായികളുമായും സിക്ക് മതാനുയായികളുമായും ആംഗ്ലിക്കന്‍ സഭാംഗങ്ങളുമായും ക്രിക്കറ്റ് മത്സരത്തിലേര്‍പ്പെടും.








All the contents on this site are copyrighted ©.