2016-09-08 19:21:00

സൈക്കിളില്‍ എത്തിയ കാരുണ്യത്തിന്‍റെ തീര്‍ത്ഥാടകരെ പാപ്പാ സ്വീകരിച്ചു


രൂപതാവൈദികന്‍ ഡോണ്‍ അന്ത്രയയുടെ നേതൃത്വത്തിലാണ് യുവജനങ്ങളായ 50-ല്‍ ഏറെ  തീര്‍ത്ഥാടകര്‍ സെപ്തംബര്‍ 6-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയുടെ മുന്നില്‍ സൈക്കിളില്‍ എത്തിയത്. ഓഫില്‍നിന്നും ഇറങ്ങിവന്ന പാപ്പാ ഫ്രാന്‍സിസ് യുവതീര്‍ത്ഥാടകരെ അഭിവാദ്യംചെയ്തു. ഏതാനും നിമിഷങ്ങള്‍ സൈക്കിളില്‍ വന്ന തീര്‍ത്ഥാടകരെ പ്രോത്സാഹിപ്പിച്ചും അഭിനന്ദിച്ചും സംസാരിച്ചശേഷം, അപ്പോസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ അവരെ യാത്രയാക്കിയത്.

മിലാന്‍-റോം യാത്രാദൂരം ഒരു വശത്തേയ്ക്കു മാത്രം 570 കി. മീറ്ററാണ്.

“ഭൂമി തീര്‍ത്ഥാടനത്തിന്,”  “ഈ ജീവിതം ഒരു തീര്‍ത്ഥാടനം...” (The earth is for the pilgrims) എന്നിങ്ങനയുള്ള ആപ്തവാക്യവുമായിട്ടാണ് യുവജനങ്ങള്‍ വത്തിക്കാനില്‍ എത്തിയത്. കാരുണ്യത്തിന്‍റെ ജൂബിലവത്സരത്തോടെ യൂറോപ്പില്‍ നവമായ തീര്‍ത്ഥാടന ശൈലി തുടങ്ങി വരുന്നുണ്ടെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇറ്റലിയുടെ അതിശ്രേഷ്ഠരായ സന്ന്യാസവര്യന്മാര്‍, വിശുദ്ധ ബനഡിക്ടിന്‍റെയും അസ്സീസിയിലെ സിദ്ധന്‍, ഫ്രാന്‍സിസിന്‍റെയും ലളിതമായ തീര്‍ത്ഥാടന ശൈലി പിന്‍ചെന്നാണ് ധാരാളം പുതിയ തലമുറക്കാര്‍ കാല്‍നടയായും, സൈക്കിളിലും, കുതിരപ്പുറത്തും തങ്ങളുടെ ദേശങ്ങളില്‍നിന്നും നിത്യനഗരമായ വത്തിക്കാനിലേയ്ക്ക് ജൂബിലിവത്സരത്തില്‍ തീര്‍ത്ഥാടനം നടത്തുന്നത്. ത്യാഗപൂര്‍വ്വവും ആത്മീയമായും തീര്‍ത്ഥാടനം നടത്തിക്കൊണ്ട് അവര്‍ വത്തിക്കാനിലെത്തി ജൂബിലികവാടം കടക്കുകയും, കൂദാശകര്‍മ്മങ്ങളിലോ, പൊതുകൂടിക്കാഴ്ചയിലോ, ത്രികാലപ്രാര്‍ത്ഥനയിലോ പങ്കെടുത്ത് മടങ്ങുന്നത് പതിവായിട്ടുണ്ടെന്ന് ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ വിശദീകരിച്ചു.

 








All the contents on this site are copyrighted ©.