2016-09-05 12:53:00

വിശുദ്ധ മദര്‍ തെരേസയുടെ പുഞ്ചിരിയുടെ സംവാഹകരായിത്തീരുക


നവ വിശുദ്ധ മദര്‍ തെരേസയുടെ പുഞ്ചിരിയുടെ സംവാഹകരായിത്തീരാന്‍ പാപ്പാ പ്രചോദനം പകരുന്നു.

ഞായറാഴ്ച (04/09/16) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച സന്ദേശത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രചോദനമേകുന്നത്.

മദര്‍ തെരേസയുടെ പുഞ്ചിരി നമുക്ക് ഹൃദയത്തില്‍ പേറുകയും നമ്മുടെ യാത്രയില്‍ നാം കണ്ടുമുട്ടുന്നവര്‍ക്ക് അത് പകര്‍ന്നു നല്കുകയും ചെയ്യാം എന്നായിരുന്നു പാപ്പായുടെ പ്രസ്തുത സന്ദേശം.

പാപ്പാ ശനിയാഴ്‍ച (03/09/16) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശവും മദര്‍ തെരേസയെക്കുറിച്ചുള്ളതായിരുന്നു.

കാരുണ്യ പ്രവര്‍ത്തികളെ തന്‍റെ ജീവിതത്തിന്‍റെ വിഴികാട്ടിയും വിശുദ്ധിയലേക്കുള്ള പാതയും ആക്കി മാറ്റിയ മദര്‍ തെരേസയെ നമുക്കനുകരിക്കാം എന്നാണ് പാപ്പാ കുറിച്ചിട്ടത്.

പതിവു പോലെ പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബിയുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്.

ഞായര്‍

ആംഗലം:  Let us carry Mother Teresa’s smile in our hearts and give it to those whom we

                   meet along our journey.

അറബി:  لنحمل في قلبنا ابتسامة الأمّ تريزا ولنقدّمها للذين نلتقي بهم في طريقنا.

ശനി

ആംഗലം:  Let us imitate Mother Teresa who made works of mercy the guide of her life and the path towards holiness.

അറബി: لنتشبّه بالأم تريزا التي جعلت من أعمال الرحمة نهجًا لحياتها ودربًا نحو القداسة

 








All the contents on this site are copyrighted ©.