2016-08-26 13:33:00

സാന്ത്വനദായകരും മെച്ചപ്പെട്ട ലോകത്തിന്‍റെ ശില്പികളും


സാന്ത്വനദായകരും മെച്ചപ്പെട്ട ലോകത്തിന്‍റെ ശില്പികളും തമ്മിലുള്ള ബന്ധം പാപ്പാ എടുത്തുകാട്ടുന്നു.

വെള്ളിയാഴ്ച (26/08/16) ഉച്ചവരെ ലഭിച്ച കണക്കനുസരിച്ച് 267 പേരുടെ ജീവനെടുക്കുകയും ഒരു പ്രദേശത്തെ ഇല്ലാതാക്കുകയും ചെയ്ത, മദ്ധ്യ ഇറ്റലിയില്‍ ഉണ്ടായ ഭൂകമ്പ ദുരന്തത്തിന്‍റെ വേദന തളംകെട്ടിനില്ക്കുന്ന ഒരു പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ബന്ധത്തിലേക്കു നമ്മുടെ ശ്രദ്ധയെക്ഷണിക്കുന്നത്.

"യാതനകളനുഭവിക്കുന്നവരെ സമാശ്വസിപ്പിക്കുമ്പോള്‍ നമ്മള്‍ മെച്ചപ്പെട്ടൊരു ലോകം കെട്ടിപ്പടുക്കാന്‍ പ്രാപ്താരാകും" എന്നാണ് വിവിധ ഭാഷകളിലായി 3 കോടിയിലേറെ വരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി പാപ്പാ പുതിയതായി   കുറിച്ചത്.

ലത്തീന്‍, അറബി, ഇംഗ്ലീഷ് തുടങ്ങിയ 9 ഭാഷകളില്‍ പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.