2016-08-26 13:03:00

വിശ്വശാന്തിദിനം -“അഹിംസ : സമാധാനത്തിനുള്ള നയതന്ത്ര ശൈലി”


“അഹിംസ : സമാധാനത്തിനുള്ള നയതന്ത്ര ശൈലി”  എന്ന പ്രമേയം മാര്‍പ്പാപ്പാ ആഗോളകത്തോലിക്കാസഭാതലത്തിലുള്ള അമ്പതാം വിശ്വശാന്തിദിനാചരണത്തിനായി സ്വീകരിച്ചിരിക്കുന്നു.

2017 ജനുവരി ഒന്നിനാണ് ഈ വിശ്വശാന്തിദിനം.

അനുവര്‍ഷം ജനുവരി ഒന്നിന് ആഗോളകത്തോലിക്കാസഭ  ദൈവമാതാവിന്‍റെ തിരുന്നാളും ലോക സമാധാനദിനവും ഒന്നിച്ച് ആചരിക്കുന്നു.

ഇന്നിന്‍റെ ചരിത്രപരമായ സാഹചര്യങ്ങള്‍ക്കനുയോജ്യമായ പ്രത്യാശയുടെ യാത്ര നടത്താന്‍, അതായത്, സായുധ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാകുന്നതു ഒഴിവാക്കി ചര്‍ച്ചകളിലുടെ പരിഹാരം കാണാനുള്ള വഴി ഈ പ്രമേയത്തിലൂടെ പാപ്പാ മുന്നോട്ടു വയ്ക്കുകയാണെന്ന് ഈ പ്രമേയം പരസ്യപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പരിശുദ്ധസിംഹാസനം പറയുന്നു.








All the contents on this site are copyrighted ©.