2016-08-19 13:45:00

"നിങ്ങള്‍ക്കു സമാധാനം”


"നിങ്ങള്‍ക്കു സമാധാനം” പാപ്പായുടെ ആസന്നമായ ജോര്‍ജിയ സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നു.

 ഉത്ഥിതനായ ക്രിസ്തു ഭയന്ന് കതകടച്ചരിക്കുകയായിരുന്ന ശിഷ്യരോടു പറയുന്ന ഈ വാക്കുകള്‍ യോഹന്നാന്‍റെ സുവിശേഷം ഇരുപതാം അദ്ധ്യായത്തിലെ പത്തൊമ്പതാം വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്.

കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ ജോര്‍ജിയ സന്ദര്‍ശനം നടക്കുന്നത് അടിവരയിട്ടുകാട്ടുകയും ലോകത്തില്‍, പ്രത്യേകിച്ച് ഏഷ്യയുടെ ആ പ്രദേശത്ത് സമാധാനം സംസ്ഥാപിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ മുദ്രാവാക്യമെന്ന് വത്തിക്കാന്‍ ദിനപ്പത്രം “ലൊസ്സെര്‍വത്തോരെ റൊമാനൊ” നീരീക്ഷിക്കുന്നു.

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ നീളുന്ന തന്‍റെ പതിനാറാമത്തെതായ ഈ വിദേശ അപ്പസ്തോലിക പര്യടനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയായുടെ അയല്‍രാജ്യമായ അസ്സെര്‍ബൈജാനും ഉള്‍പ്പെടുത്തിയിരിക്കുന്നു.








All the contents on this site are copyrighted ©.