2016-08-11 09:29:00

പാപ്പാ ഫ്രാന്‍സിസിന്‍റെ ‘മിന്നല്‍ സന്ദര്‍ശനം’ കോണ്‍വെന്‍റുകളിലേയ്ക്ക്


പാപ്പാ ഫ്രാന്‍സിസ് റോമിനു പുറത്തുള്ള രണ്ടു കോണ്‍വെന്‍റുകള്‍ സന്ദര്‍ശിച്ചു.

ആഗസ്റ്റ് 9-ാം തിയതി രാവിലെയാണ് വത്തിക്കാനില്‍നിന്നും ഏകദേശം 70 കി.മി. അകലെ, റോമാ നഗരത്തിനു കിഴക്കുഭാഗത്ത് ആക്വില പ്രവിശ്യയിലെ ബെനഡിക്ടൈന്‍ സന്ന്യാസിനികളുടെ കോണ്‍വെന്‍റ് പാപ്പാ ഫ്രാന്‍സിസ് ആദ്യം സന്ദര്‍ശിച്ചത്. പിന്നെയും കാറില്‍ എകദേശം 15-കി.മി. സഞ്ചരിച്ച് പ്രകൃതിരമണീയമായ റിയേത്തിയിലെ വിശുദ്ധ ഫിലിപ്പ് മരേരിയുടെ ഫ്രാന്‍സിസ്ക്കന്‍ സഹോദരിമാരുടെ കന്യകാലയവും സന്ദര്‍ശിച്ചു. കോണ്‍വെന്‍റെ കപ്പേളയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ഫിലിപ്പ് മരേറിയുടെ ഭൗതികശേഷിപ്പുകള്‍ക്കു മുന്നില്‍ പാപ്പാ പ്രാര്‍ത്ഥിച്ചു. പിന്നെ അവിടത്തെ ചെറിയ സന്ന്യസിനീ സമൂഹത്തോടൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിച്ചു.

രണ്ടു സമൂഹങ്ങളിലും അനൗപചാരികമായി വിശേഷങ്ങള്‍ പറഞ്ഞ പാപ്പാ അവരുടെ കപ്പേളകളില്‍ പ്രാര്‍ത്ഥിക്കുകയും അവരെ ആശീര്‍വ്വദിക്കുകയും ചെയ്തു.

വേലനല്‍ അവധിക്കാലത്തും അനുദിന ജോലികളിലും കൂടിക്കാഴാചകളിലും പഠനത്തിലും വ്യാപൃതനായിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഒരു പ്രത്യേക പുറംവാതില്‍ പരിപാടിയായിരുന്നു വത്തിക്കാന്‍വിട്ടുള്ള ആക്വിലോ-റിയേത്തി അനൗപചാരിക സന്ദര്‍ശനം. 








All the contents on this site are copyrighted ©.