2016-08-06 11:28:00

മതത്തെയും രാഷ്ട്രത്തെയും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്


       മതത്തെയും രാഷ്ട്രത്തെയും തമ്മില്‍ കൂട്ടിക്കുഴയ്ക്കാതെ മനോഭാവത്തിലും സംസ്കാരത്തിലും  മാറ്റം വരുത്തേണ്ടത് ഇസ്ലാം സ്റ്റേറ്റ്, അഥവാ, ഐഎസ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കറുതിവരുത്തുന്നതിന് അനിവാര്യവ്യവസ്ഥകളായി ഇറാക്കിലെ കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ ചൂണ്ടിക്കാട്ടുന്നു.

     2014 ആഗസ്റ്റ് 6 നും 7നും ഇടയ്ക്കുള്ള രാത്രിയില്‍ ഐഎസ് സേന  ഇറാക്കിലെ നിനിവേ നഗരത്തില്‍ നിന്ന് ക്രൈസ്തവരെ തുരത്തിയതിന്‍റെ രണ്ടാം വര്‍ഷിക പശ്ചാത്തലത്തില്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ടെലഫോണ്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

     മതവിശ്വാസം തീര്‍ത്തും വ്യക്തിപരമായ കാര്യമാണെന്നും രാഷ്ട്രത്തെ മതത്തില്‍ നിന്ന് വേറിട്ടു കാണണമെന്നും അതുപോലെതന്നെ മണ്ണ് എല്ലാവര്‍ക്കും   അവകാശപ്പെട്ടതാണെന്നും പാത്രിയാര്‍ക്കീസ് സാക്കൊ പറയുന്നു.

     ഇസ്ലാം സംസ്ഥാനത്തിനായി നിലകൊള്ളുന്നവര്‍ ഇസ്ലാം മതഗ്രന്ഥമായ ഖുറാന്‍ ആവര്‍ത്തിച്ചു വായിക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

     നിനിവേയില്‍ നിന്ന് തുരത്തപ്പെട്ട ഒരു ലക്ഷത്തോളം ക്രൈസ്തവര്‍ ഇന്ന് ഇറാക്ക് കുര്‍ദ്ദിസ്ഥാനിലൊ ഇതര നാടുകളിലൊ ആണ് കഴിയുന്നത്.








All the contents on this site are copyrighted ©.