2016-08-05 13:06:00

കു‍ഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം:യുണിസെഫ്


     ബ്രസീലില്‍ കൂടുതല്‍ വേധ്യരായ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷ​ണം ഉറപ്പുവരുത്തുന്നതിന് ഒരു പ്രചാരണപരിപാടിക്ക് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി – യുണിസെഫ് ( UNICEF ) തുടക്കം കുറിച്ചു.

     ബ്രസീലിലെ റിയൊ ദ്ജെ ഷനൈരൊ പട്ടണത്തില്‍ ഈ വെള്ളിയാഴ്ച (05/08/16) മുതല്‍ ഈ മാസം (ആഗസ്റ്റ്) 21 വരെ നീളുന്ന ഒളിമ്പിക് കായിക മാമാങ്കത്തോടനുബന്ധിച്ചാണ് യൂണിസെഫിന്‍റെ ഈ സംരംഭം.

     ഭിന്നശേഷിക്കാര്‍ക്കായുള്ള ഒളിമ്പിക്ക് സമാന കായികമാമാങ്കത്തിനും അഥവാ, പാരൊളിമ്പിക്കിനും സെപ്റ്റംബര്‍ 7 മുതല്‍ 18 വരെ ആതിഥ്യമരുളുന്നത് ബ്രസീലിലെ റിയൊപട്ടണംതന്നെയാണ്

     അനുദിനം കുഞ്ഞുങ്ങള്‍ അക്രമണങ്ങള്‍ക്കും ചൂഷണത്തിനും ഇരകളാകുന്ന ബ്രസീലിലില്‍ ഒളിമ്പിക്ക് മത്സരം പോലുള്ള മഹാകായികമേളകള്‍ കുട്ടികള്‍ അക്രമത്തിനും ചൂഷണത്തിനും ഇരകളാകുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധമാനമാക്കുന്ന അപകടസാധ്യതയുണ്ടെന്ന് യൂണിസെഫ് ആശങ്ക പ്രകടിപ്പിക്കുന്നു.

     ബ്രസീലില്‍ അനുദിനം ശരാശരി 30 കുട്ടികള്‍ വധിക്കപ്പെടുന്നുണ്ടെന്നാണ് ഈയിടെ ലഭിച്ച കണക്കുകള്‍ കാണിക്കുന്നതെന്ന് ഈ സംഘടന വെളിപ്പെടുത്തുന്നു. 








All the contents on this site are copyrighted ©.