2016-07-29 18:03:00

യുവജനക്കൂട്ടായ്മയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ‘ട്രാമി’ലെത്തി


ലോക യുവജനമേളോയോട് അനുബന്ധിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പര്യടനത്തിന്‍റെ രണ്ടാംദിവസം ജൂലൈ 28-ാം തിയതി വ്യാഴാഴ്ച. പ്രാദേശിക സമയം വൈകുന്നേരം 5.30-ന് ക്രാക്കോയിലെ മെത്രാസന മന്ദിരത്തില്‍നിന്നും അംഗവൈകല്യമുള്ള യുവതീയുക്കാള്‍ക്കൊപ്പം ഇലക്ട്രിക് ട്രാമില്‍ യുവജന സംഗമ വേദിയായ ബ്ലോഞ്ഞ പാര്‍ക്കിലെത്തി. മേളിയില്‍ യുവജനങ്ങളുമായുള്ള പാപ്പായുടെ പ്രഥമ കൂടിക്കാഴ്ചയായിരുന്നു.

800 മീറ്റര്‍ മാത്രമായിരുന്നു സഞ്ചാരദൂരം.  മഞ്ഞയും വെള്ളം നിറമുള്ള ട്രാമില്‍ പാര്‍ക്കിലെത്തിയ പാപ്പാ, പിന്നെയും ജീപ്പില്‍ ചുറ്റിനടന്ന് ആനന്ദം അലതല്ലിനിന്ന യുവജനക്കൂട്ടത്തെ അഭിവാദ്യംചെയ്തു.

വേദിയിലെ പരിപാടികള്‍ സംഗീത നൃത്ത സാന്ദ്രമായിരുന്നു. പ്രാര്‍ത്ഥന ഇടകലര്‍ന്ന സുന്ദരവേദിയില്‍ പാപ്പാ യുവജനങ്ങളെ അഭിസംബോധനചെയ്ത് കാരുണ്യത്തിന്‍റെ സന്ദേശം നല്കി. ലോകത്തിന് ഇന്ന് ആവശ്യമായിരിക്കുന്ന കാരുണ്യത്തിന്‍റെ മുഖത്തെക്കുറിച്ചും, യുവജനങ്ങള്‍ക്ക് അത് ലോകത്തിനു ലഭ്യമാക്കാനാകുമെന്നും 79-ാം വയസ്സിലും യുവത്വാര്‍ന്ന ആവേശത്തോടെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.